[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TeasersVideos

ചരിത്രം കുറിക്കാൻ മൂത്തോൻ എത്തുന്നു; തരംഗമായി ആദ്യ ടീസർ..!

പ്രശസ്ത നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ഒരുക്കിയ പുതിയ ചലച്ചിത്രമാണ് മൂത്തോൻ. നിവിൻ പോളി നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് ഗംഭീരമായ രീതിയിൽ തന്നെ റിലീസ് ചെയ്തിരിക്കുകയാണ്. നിവിൻ പോളി, ഗീതു മോഹൻദാസ്, പൃഥ്വിരാജ് സുകുമാരൻ, അനുരാഗ് കശ്യപ്, കരൺ ജോഹർ , സൂര്യ എന്നിവർ ചേർന്നാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ ചിത്രത്തിന്റെ ആദ്യ ടീസർ ലോഞ്ച് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ ഗംഭീര പ്രതികരണമാണ് ഈ ടീസർ നേടിയെടുക്കുന്നത്. മൂത്തോൻ മലയാള സിനിമയിൽ പുതിയ ചരിത്രം കുറിക്കും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ഒരു ഫാന്റസി അഡ്വെഞ്ചർ ചിത്രമായാണ് മൂത്തോൻ ഒരുക്കിയിരിക്കുന്നതെന്ന് സൂചനയാണ് ഇതിന്റെ ടീസർ  തരുന്നത്. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയത് പ്രശസ്ത ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് ആണ്. ബോളിവുഡിൽ നിന്നുള്ള വമ്പൻ സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിന്റെ അണിയറയിൽ ജോലി ചെയ്തിട്ടുണ്ട് എന്നതും ഇതിന്റെ പ്രത്യേകതയാണ്. മൂത്തോന്  വേണ്ടി വി എഫ് എക്സ് ജോലികൾ ചെയ്യുന്നത് ലൈഫ് ഓഫ് പൈ എന്ന ഹോളിവുഡ് ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ചെയ്ത ടീം ആണ്. നിവിൻ പോളിക്കു പുറമെ ശശാങ്ക് അറോറ, സോബിത ധുലിപാല , ഹാരിഷ് ഖന്ന എന്നെ ബോളിവുഡ് നടന്മാരും സുജിത് ശങ്കർ, അലെൻസിയർ , സൗബിൻ ഷാഹിർ, മെലിസ തോമസ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോ, ജാർ പിക്ചർസ് എന്നിവയുടെ ബാനറിൽ വിനോദ് കുമാർ, അജയ് ജി റായ്, അലൻ എന്നിവർ ചേർന്നാണ്. ബി അജിത് കുമാർ എഡിറ്റിംഗ് നിർവജിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോവിന്ദ് മേനോൻ, സ്നേഹ ഖാൻവാൽകർ എന്നിവർ ചേർന്നാണ്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.