ഓരോ സിനിമാ പ്രേമിയും ആരാധകരും ആവേശത്തോടെ കാത്തിരുന്ന ഇത്തിക്കര പക്കി സ്പെഷ്യൽ ടീസർ എത്തി. ഇന്ന് രാവിലെ ഒൻപതു മണിക്ക് മോഹൻലാൽ റിലീസ് ചെയ്ത ഈ ടീസറിൽ പക്കിയുടെ ഡയലോഗ് ആണ് ഹൈലൈറ്റ്. “സ്വർഗ്ഗവുമില്ല, നരകവുമില്ല. ഒറ്റ ജീവിതം..അത് എവിടെ എങ്ങനെ വേണമെന്ന് അവനവൻ തീരുമാനിക്കണം”. ഇതാണ് ഈ ടീസറിലെ ഇത്തിക്കര പക്കിയുടെ ഡയലോഗ്. മോഹൻലാലിന്റെ അസാമാന്യ വോയിസ് മോഡുലേഷൻ ആണ് ഈ ഡയലോഗിനെ മാസ്സ് ആക്കുന്നത്. ഇത്തിക്കര പക്കി സ്പെഷ്യൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെ പടരുകയാണ്. ട്രൈലെറിൽ നമ്മൾ കാണാത്ത, ഇത്തിക്കര പക്കിയുടെ പുതിയ ഷോട്ടും പ്രേക്ഷകർ ഏറെ കാത്തിരുന്ന ഈ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം വമ്പൻ ഹൈപ്പ് സൃഷ്ടിച്ചു കഴിഞ്ഞ ഈ ചിത്രം ഈ മാസം പതിനൊന്നിന് ലോകമെമ്പാടും റിലീസ് ചെയ്യും.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയി എത്താൻ പോകുന്ന ഈ ചിത്രം റോഷൻ ആൻഡ്രൂസ് ആണ് സംവിധാനം ചെയ്തത്. നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കി ഗോകുലം ഗോപാലൻ നിർമ്മിച്ച കായംകുളം കൊച്ചുണ്ണി രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. മോഹൻലാൽ ഇത്തിക്കര പക്കി എന്ന അതിഥി വേഷം ചെയ്യുമ്പോൾ തന്റെ കരിയറിലെ ഏറ്റവും വലിയ കഥാപാത്രവുമായാണ് കായംകുളം കൊച്ചുണ്ണിയായി അഭിയനയിക്കുന്ന നിവിൻ വരുന്നത്. ഗോപി സുന്ദർ ഈണം പകർന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്. മലയാള സിനിമയിൽ പുതിയ പല റെക്കോർഡുകളും സൃഷ്ടിച്ചു കൊണ്ടാണ് കായംകുളം കൊച്ചുണ്ണി റിലീസിന് തയ്യാറാവുന്നത്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.