[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി എന്ന കിരീടം ടോവിനോ ഏറ്റെടുത്തതിൽ സന്തോഷം എന്ന് ഫഹദ് ഫാസിൽ ..!

മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടനായി അറിയപ്പെടുന്ന ഫഹദ് ഫാസിൽ ഇപ്പോൾ ഒരു താരം എന്ന നിലയിലും മോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഫഹദിന്റെ പുതിയ ചിത്രമായ വരത്തൻ നേടിയ മെഗാ വിജയമാണ് അദ്ദേഹത്തിന് തുണയായത്. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ , അൻവർ റഷീദിന്റെ ട്രാൻസ്, മധു നാരായണൻ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്സ്, ആഷിക് അബുവിന്റെ വൈറസ് എന്നീ മലയാള ചിത്രങ്ങളുടെ ഭാഗമായി എത്താൻ ഒരുങ്ങുന്ന ഫഹദ് സൂപ്പർ ഡീലക്സ് എന്ന തമിഴ് ചിത്രവും പൂർത്തിയാക്കി കഴിഞ്ഞു. വിജയ് സേതുപതിക്കും സാമന്തക്കും ഒപ്പമാണ് ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിച്ചത്. നേരത്തെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചുംബന രംഗങ്ങളിൽ അഭിനയിച്ചത് കൊണ്ട് മലയാള സിനിമയുടെ ഇമ്രാൻ ഹാഷ്മി എന്ന വിളിപ്പേര് ഫഹദിന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ പേര് സിനിമാ പ്രേമികൾ ചാർത്തി നൽകിയിരിക്കുന്നത് യുവ താരം ടോവിനോ തോമസിന് ആണ്.

ഈ അടുത്തിടെ ഇറങ്ങിയ എല്ലാ ടോവിനോ ചിത്രത്തിലും ചുംബന രംഗം ഉണ്ടായതോടെ ആ പേര് സോഷ്യൽ മീഡിയ ടോവിനോക്കു ചാർത്തി കൊടുത്തു. എന്നാൽ ആ കിരീടം മറ്റൊരാൾ ഏറ്റെടുത്തതിൽ സന്തോഷം എന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. അങ്ങനെ തന്നെ വിളിക്കുന്നതിൽ തനിക്കു താല്പര്യം ഇല്ല എന്ന് ടോവിനോ തോമസ് വ്യക്തമാക്കിയിരുന്നു എങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ അങ്ങനെയൊരു വിളിപ്പേര് ടോവിനോക്കു ഉണ്ട് എന്നതാണ് സത്യം. മലയാളം- തമിഴ് ചിത്രങ്ങളുമായി ഏറെ തിരക്കിലാണ് ഫഹദ് ഫാസിൽ ഇപ്പോൾ. കാർത്തിക് സുബ്ബരാജ്- രജനികാന്ത് ചിത്രം പേട്ട, മണി രത്‌നം ചിത്രം ചെക്ക ചിവന്ത വാനം എന്നിവയിലേക്ക് ക്ഷണം വന്നെങ്കിലും തിരക്ക് മൂലം ചെയ്യാൻ സാധിച്ചില്ല എന്നും ഫഹദ് ഫാസിൽ പറയുന്നു. ഈ വർഷം ഇനി എത്താൻ പോകുന്ന ഫഹദ് ചിത്രം ഞാൻ പ്രകാശൻ ആണ്. ക്രിസ്മസ് ചിത്രമായി ഞാൻ പ്രകാശൻ തീയേറ്ററുകളിൽ എത്തും

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.