മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന ചിത്രം ഈ മാസം പതിനാറിന് വേൾഡ് വൈഡ് റിലീസ് ആയി എത്തുകയാണ്. പ്രശസ്ത സംവിധായകൻ സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് അദ്ദേഹം. ഒരു ഫാമിലി ആക്ഷൻ ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഇതിലെ ആദ്യ വീഡിയോ സോങ് കുറച്ചു ദിവസം മുൻപേ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അമിത് ത്രിവേദി, ഗൗരി ലക്ഷ്മി എന്നിവർ ആലപിച്ച കണ്ടോ കണ്ടോ എന്ന ഈ ഗാനം ഏവരും ഒരേപോലെയാണ് സ്വീകരിച്ചത്. ദീപക് ദേവ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്.
ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ദിനം എന്ന പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. റിലീസ് ചെയ്തു മിനിട്ടുകൾക്കകം തന്നെ ഈ ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിയ്ക്കുകയാണ്. ആദ്യ ഗാനം പോലെ തന്നെ മനോഹരമായ ഒരു മെലഡി ആയാണ് ദീപക് ദേവ് ഈ പുതിയ ഗാനവും ഒരുക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു ശൈലിയിൽ കംപോസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ വരികളും ആലാപന ശൈലിയും എല്ലാം മനോഹരമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ബോളിവുഡ് താരം അര്ബാസ് ഖാൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഇർഷാദ്, സർജാണോ ഖാലിദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികമാർ ആയി എത്തുന്നത് മിർണ്ണ മേനോൻ, ഗാഥാ, ഹണി റോസ് എന്നിവർ ആണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.