[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാള സിനിമയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ കയ്യിൽ

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കു മുൻപേ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് ആ റിപ്പോർട്ടിൽ ഉള്ളത് എന്നാണ് പറയപ്പെടുന്നത്. മലയാള സിനിമയിൽ സ്ത്രീകൾക്ക് എതിരെ വലിയ തോതിൽ വിവേചനം നടക്കുന്നുണ്ട് എന്നും അവസരം ലഭിക്കാൻ സ്ത്രീകൾക്ക് കിടപ്പറ പങ്കിടുക എന്നത് അനിവാര്യമായി തീർന്ന അവസ്ഥയാണ് നിലനിൽക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് എന്നാണ് സൂചന. ഇപ്പോൾ സമർപ്പിക്കപ്പെട്ട ഹേമ കമ്മീഷന്റെ റിപ്പോർട്ട് മലയാള സിനിമയിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻസ് ഇൻ സിനിമ കളക്ടിവ് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.

അവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആണ് 2017 ജൂലായ് മാസത്തിൽ സർക്കാർ ഹേമ കമ്മീഷന് രൂപം നൽകിയത്. അതിനു ശേഷം രണ്ടര വർഷത്തോളം നീണ്ട തെളിവെടുപ്പിന് ശേഷമാണ് ഹേമ കമ്മീഷൻ റിപ്പോർട്ടുകൾ പൂർത്തിയാക്കി ഇപ്പോൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയിൽ എക്സ് എം.പി യും നാഷണൽ അവാർഡ് ജേതാവുമായ നടി ശാരദ, റിട്ട. ഐ.എ.എസ്.ഉദ്യോഗസ്ഥ കെ.ബി. വൽസല കുമാരി എന്നിവരാണ് അംഗങ്ങൾ ആയി ഉണ്ടായിരുന്നത്. സിനിമകളുടെ ചിത്രീകരണ സ്ഥലങ്ങളിൽ മുതൽ മലയാള ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഈ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന.

മലയാളസിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട് എന്നത് പുറത്തു വന്നു കഴിഞ്ഞു. സിനിമയിലെ അപ്രഖ്യാപിത വിളക്കുകളെ കുറിച്ചും ലഹരി ഉപയോഗത്തെ കുറിച്ചും റിപ്പോർട്ടിൽ പരാമർശം ഉണ്ടെന്നും അറിയുന്നു. മലയാള സിനിമാ ലോകത്ത് എന്തു നടക്കണം, നടക്കേണ്ടായെന്നു തീരുമാനിക്കാന്‍ കഴിയുന്ന ഒരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നും അതിൽ നടൻ, നിർമ്മാതാവ്, സംവിധായകൻ തുടങ്ങിയ വിഭാഗത്തിൽ നിന്നൊക്കെ ആളുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നടിമാർ വസ്ത്രം മാറുന്നത് വരെ ഒളി ക്യാമറയിൽ പകർത്തി പിന്നീട് അവരെ ബ്ലാക്ക്‌ മെയിൽ ചെയ്യുന്ന പ്രവണത വരെ ഇവിടെ നിലനിൽക്കുന്നുണ്ട് എന്നും മുന്നൂറു പേജ് ഉള്ള റിപ്പോർട്ടിൽ പറയുന്നുണ്ട് എന്നാണ് വാർത്തകൾ പറയുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.