സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അല വൈകുണ്ഠപുറംലോ. അങ്ങ് വൈകുണ്ഠപുരത്തു എന്ന പേരിൽ മലയാളത്തിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അല്ലു അർജുന്റെ അച്ഛൻ ആയി മലയാളികളുടെ പ്രീയപ്പെട്ട താരം ജയറാം അഭിനയിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി തബുവും ഒരു നിർണ്ണായക വേഷം ചെയ്യുന്നു. ജനുവരിയിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ രാമുലോ എന്ന തെലുങ്കു ഗാനത്തിന്റെ ലിറിക് വീഡിയോ സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ആ ഗാനത്തിന്റെ മലയാളം ലിറിക് വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ആണ്ടവ ആണ്ടവ എന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
അല്ലു അർജുന്റെ ഹാഫ് കോട്ട് ഡാൻസ് സ്റ്റെപ് ആയിരിക്കും ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. അല്ലു അർജുന്റെ ഡാൻസ് ഇഷ്ട്ടപെടുന്നവർക്കു ആടി തിമിർക്കാനുള്ള ഗാനം ആയിരിക്കും ഇതെന്ന സൂചനയാണ് ഈ ഗാനം നമ്മുക്ക് തരുന്നത്. ഇതിന്റെ മലയാളം വേർഷൻ പാടിയിരിക്കുന്നത് ഹനുമാന്, നയന എന്നിവർ ആണ്. ഹരിനാരായണൻ ബി കെ മലയാളം വരികൾ എഴുതിയ ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് തമൻ എസ് ആണ്. പൂജ ഹെഗ്‌ഡെ, നിവേദ പെതുരാജ് എന്നിവർ ആണ് ഈ ചിത്രത്തിലെ നായികമാർ ആയി എത്തുന്നത്. പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ നവദീപ്, സുശാന്ത്, സത്യരാജ്, സമുദ്രക്കനി, സുനിൽ, രാജേന്ദ്ര പ്രസാദ്, ബ്രഹ്മാജി, ഹർഷ വർധന, സച്ചിൻ കടേക്കർ, നാസ്സർ, വെണ്ണല കിഷോർ എന്നിവരും അഭിനയിച്ചിരിക്കുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.