[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രശസ്ത കഥ ചെങ്ങന്നൂർ ഗൂഡസംഘം സിനിമ ആവുന്നു; ബിഗ് ബഡ്ജറ്റ് ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്

പ്രശസ്ത രചയിതാവായ ജി ആർ ഇന്ദുഗോപൻ രചിച്ച വലിയ ജനപ്രീതിയാർജിച്ച കഥയാണ് ചെങ്ങന്നൂർ ഗൂഡ സംഘം. ഇപ്പോഴിതാ ആ കഥ സിനിമ ആക്കുവാൻ ഒരുങ്ങുകയാണ് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്കു സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. കൊച്ചി മുനമ്പം തീരത്ത് നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ ഉള്ള ഡിയഗോ ഗാർഷ്യ ദ്വീപുകളിലേക്കു അതി സാഹസികമായി സ്രാവ് പിടിക്കാൻ പോകുന്ന ഒരു കൂട്ടം മനുഷ്യരുടെയും അവരുടെ നേതാവായ നായകന്റെയും കഥ ആണ് ചെങ്ങന്നൂർ ഗൂഡസംഘം പറയുന്നത്. ബ്രിട്ടീഷ് പ്രവിശ്യ ആയ ഡിയഗോ ഗാർഷ്യ അമേരിക്കൻ പട്ടാളത്തിന് പാട്ടത്തിന് നല്കിയിരിക്കുന്ന സ്ഥലം ആണ്. അവിടേക്കാണ് അമേരിക്കൻ പട്ടാളത്തിന്റെ നിയന്ത്രണങ്ങൾ പോലും വക വെക്കാതെ, യന്ത്ര സഹായം പോലും ഇല്ലാതെ ചൂണ്ടയും കൊളുത്തും മാത്രം ഉപയോഗിച്ചു സ്രാവിനെ പിടിക്കുന്ന അതിസാഹസികരായ, ലോകത്തെ തന്നെ ഏറ്റവും ധൈര്യ ശാലികൾ ആയ ചെങ്ങന്നൂർ ഗൂഡസംഘം പോകുന്നത്.

ഇപ്പോൾ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന ബിഗ് ബഡ്ജറ്റ് സൂപ്പർ ഹീറോ ചിത്രം നിർമ്മിക്കുന്ന തിരക്കിൽ ആണ് സോഫിയ പോൾ. ഓണത്തിന് ആണ് ആണ് ഈ ചിത്രം എത്തുക. അതിനു ശേഷം ആവും ചെങ്ങന്നൂർ ഗൂഡസംഘം ആരംഭിക്കുക എന്നാണ് വിവരം. ബ്ലോക്ക്ബസ്റ്റർ ആയ ബാംഗ്ളൂർ ഡേയ്സ് അൻവർ റഷീദിന് ഒപ്പം ചേർന്നു നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമ്മിച്ച മോഹൻലാൽ ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോഴും അൻപതു കോടി ക്ലബിൽ എത്തിയ ചിത്രമാണ്. ഇത് കൂടാതെ ബിജു മേനോൻ നായകനായ പടയോട്ടം എന്ന ഹിറ്റ് ചിത്രവും അവർ നിർമ്മിച്ചിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.