മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം ഈ വരുന്ന ഡിസംബർ രണ്ടിന് ആണ് ലോകം മുഴുവൻ റിലീസ് ചെയ്യുക. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ സംവിധാനം ചെയ്തത് പ്രിയദർശനും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ്. നൂറു കോടിയോളം ബഡ്ജറ്റില് ഒരുക്കിയ ഈ ചിത്രം ഡിസംബറിൽ രണ്ടായിരത്തോളം സ്‌ക്രീനുകളിൽ ആയി അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു എന്നിവക്ക് ഒപ്പം ഇംഗ്ലീഷിലും ഈ ചിത്രം പ്രദർശിപ്പിക്കും. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു കൌണ്ട് ഡൌൺ മോഷൻ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ആൻഡ് വീഡിയോ പാർട്ണർ ആയ സൈന. ഗംഭീര പ്രതികരണമാണ് ഈ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ നിന്ന് നേടിയെടുക്കുന്നത്.
മനോഹരമായി ഒരുക്കിയ ഈ മോഷൻ പോസ്റ്ററിന്റെ പശ്ചാത്തല സംഗീതവും കയ്യടി നേടുന്നുണ്ട്. കേരളത്തിൽ ഇതിനോടകം 650 ഓളം ഫാൻസ് ഷോകൾ ഒരുക്കി റെക്കോർഡ് ഇട്ട മരക്കാർ, ഗൾഫിലും കേരളത്തിലും പ്രീ ബുക്കിങ്ങിൽ പുതിയ ചരിത്രവും സൃഷ്ടിച്ചു കഴിഞ്ഞു. ഇതൊന്നും കൂടാതെ ഇതുവരെ മലയാള സിനിമ റിലീസ് ചെയത രാജ്യങ്ങളിൽ വരെ മരക്കാർ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു എന്നിവരും മോഹൻലാലിനൊപ്പം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.