[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

റുബിക്സ് ക്യൂബുകൾ കൊണ്ടൊരു മരക്കാർ പോസ്റ്റർ വിസ്മയം; വീഡിയോ കാണാം..!

ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന, മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ദേശീയ അവാർഡ് ജേതാവ് കൂടിയായ പ്രശസ്ത സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം ഈ വരുന്ന ഡിസംബർ രണ്ടു മുതൽ ആഗോള റിലീസായി എത്തുകയാണ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്കു ഭാഷകൾക്ക് പുറമെ ഇംഗ്ലീഷിലും എത്തുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് മാമാങ്കത്തിന് ആണ് ഒരുങ്ങുന്നത്. ചിത്രത്തെ വരവേൽക്കാൻ മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ആഘോഷ പരിപാടികളുമായി മോഹൻലാൽ ആരാധകരും മുന്നിട്ടിറങ്ങി കഴിഞ്ഞു. ആയിരത്തോളം ഫാൻസ്‌ ഷോകൾ എന്ന അപൂർവ റെക്കോർഡ് ലക്ഷ്യമാക്കി നീങ്ങുന്ന ഈ ചിത്രം അഡ്വാൻസ് ബുക്കിങ്ങിലും റെക്കോർഡ് നേട്ടം സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ, ഈ ചിത്രത്തെ വരവേൽക്കാൻ മോഹൻലാൽ ആരാധകനായ ഒരു കലാകാരൻ കാഴ്ച വെച്ച കലാവിരുതാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

2305 റുബിക്സ് ക്യൂബുകൾ ഉപയോഗിച്ച്, ഒരു കടൽ തീരത്തു മരക്കാർ എന്ന ചിത്രത്തിന്റെ വമ്പൻ പോസ്റ്റർ ആണ് ഈ കലാകാരൻ നിർമ്മിച്ചത്. അതിമനോഹരമായി ഈ പോസ്റ്റർ ഒരുക്കിയ കലാകാരന്റെ പേര് ഹരിപ്രസാദ് സി എം എന്നാണ്. അദ്ദേഹം ഇത് ഒരുക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വലിയ ശ്രദ്ധയാണ് നേടുന്നത്. ഗംഭീരമായി ഒരുക്കിയ ഈ വീഡിയോക്ക് പിന്നിലും മറ്റൊരു കടുത്ത മോഹൻലാൽ ആരാധകൻ ആണുള്ളത്. മലയാള സിനിമയിൽ, സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള ആരാധകരുടെ കൂട്ടായ്മയായ മോഹൻലാൽ ഫാൻസ്‌ ക്ലബിന്റെ സാരഥികളിൽ ഒരാളായ ഉണ്ണി രാജേന്ദ്രൻ ആണ് ആണ് ഈ വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ച ക്രിയേറ്റിവ് ഹെഡ്. അവനിർ ടെക്കനോളജി ഡിജിറ്റൽ പാർട്ണർ ആയി വന്ന ഈ വീഡിയോ ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തു വന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

20 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.