[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂര്യയുടെ വാടിവാസൽ എങ്ങനെയുണ്ടാവും; ഞെട്ടിക്കുന്ന മറുപടിയുമായി നിർമ്മാതാവ്..!

സൂരറായ് പോട്രൂ, ജയ് ഭീം തുടങ്ങിയ ഗംഭീര ചിത്രങ്ങളിലൂടെ വമ്പൻ തിരിച്ചു വരവാണ് തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നടത്തിയിരിക്കുന്നത്. അത്കൊണ്ട് തന്നെ ഇനി പുറത്തു വരാനും ഷൂട്ടിംഗ് തുടങ്ങാനുമുള്ള സൂര്യ ചിത്രങ്ങളെ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ പേര് കാത്തിരിക്കുന്ന ചിത്രമാണ് തമിഴിലെ വമ്പൻ സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വാടിവാസൽ. വെട്രിമാരൻ ഒരുക്കിയ അസുരൻ, കർണ്ണൻ തുടങ്ങി ഒട്ടേറെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ച കലൈപുലി എസ് താണു ആണ് ഈ ചിത്രവും നിർമ്മിക്കുക. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നിർമ്മാതാവ് പറഞ്ഞ കാര്യങ്ങൾ വലിയ ശ്രദ്ധ നേടുകയാണ്. വെട്രിമാരന്‍റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന വാടിവാസലിന്‍റെ ടൈറ്റില്‍ ലുക്ക് അണിയറക്കാര്‍ നേരത്തെ പുറത്തു വിടുകയും വമ്പൻ ശ്രദ്ധ നേടുകയും ചെയ്തു. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ഈ ചിത്രം.

വലിയ പ്രതീക്ഷകളോടെ ആരാധകർ കാത്തിരിക്കുന്ന ഈ ചിത്രത്തെ കുറിച്ച് പറയാമോ എന്ന ചോദ്യത്തിന് നിർമ്മാതാവ് കലൈപ്പുലി എസ് താണു പറയുന്നത് വാടിവാസൽ തമിഴ് സിനിമാ ഇൻഡസ്ട്രിയുടെ തന്നെ ഏറ്റവും ഉയരങ്ങളിൽ എത്തുമെന്നാണ്. തമിഴ് സിനിമയിൽ ഈ ചിത്രം ഒരു ബെഞ്ച്മാർക്ക് ആവുമെന്നും അതിൽ കൂടുതൽ ഇപ്പോൾ പറയാൻ സാധിക്കില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. തമിഴിലെ ഏറ്റവും മികച്ച സംവിധായകൻ ആണിന്നു വെട്രിമാരൻ. അദ്ദേഹം ഗംഭീര നടനായ സൂര്യയുടെ ഒപ്പം കൈകോർക്കുമ്പോൾ ലഭിക്കാൻ പോകുന്നത് ഒരത്ഭുത ചിത്രം തന്നെയാവും എന്ന സൂചനയാണ് ഇപ്പോൾ നിർമ്മാതാവ് നമ്മുക്ക് നൽകുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

20 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.