ഒരുപറ്റം പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സജിൻ കെ സുരേന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കൊല്ലവർഷം 1975. അടിയന്തരാവസ്ഥയുടെ പഞ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം പൂർണമായും കാട്ടുപ്രദേശങ്ങിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊല്ലവർഷം 1975 ന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നല്ല പ്രതികരണമാണ് ടീസർ നേടിയെടുക്കുന്നത്. ഒരു ദൃശ്യ വിരുന്ന് തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ടീസറിലെ സാങ്കേതിക മികവിവും ഏറെ പ്രശംസ അർഹിക്കുന്നുണ്ട്.
കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥ കാലത്തെ കുറിച്ചാണ് ചിത്രം പൂർമായും ചർച്ച ചെയ്യുന്നത്. വയനാട്ടിലാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്. ആദിവാസികളുടെ ജീവിതവും അടിയന്തരാവസ്ഥ കാലത്ത് അവർ അനുഭവിച്ച കഷ്ടപ്പാടും സഹനങ്ങളും ചിത്രത്തിൽ കാണിക്കുന്നുണ്ട്. അടിയന്തരാവസ്ഥ ആദിവാസികളെ എങ്ങനെ ബാധിച്ചു എന്ന യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ സംവിധായകനും തിരകഥാകൃത്തും ഒരു വർഷത്തോളം ആദിവാസികളുടെ കൂടെ താമസിച്ചാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. അഖിൽ പി ധർമജനാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഈപ്പൻ കുരുവിളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പവി.കെ. പവനാണ് സിനിമയുടെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ യൂ ട്യൂബ് ചാനലിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യൂ ട്യൂബിൽ ടീസർ ഇപ്പോൾ 17 മത്തെ സ്ഥാനത്ത് ട്രെൻഡിങ് പൊസിഷനിലുണ്ട്. മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് കൊല്ലവർഷം 1975 എന്ന ടീസറിലൂടെ സംവിധായകൻ സജിൻ കെ സുരേന്ദ്രൻ സമ്മാനിച്ചിരിക്കുന്നത്. ചിത്രം അടുത്ത വർഷം തീയറ്ററിൽ പ്രദർശനത്തിനെത്തുമെന്ന് ടീസറിന്റെ ഒടുക്കം അണിയറ പ്രവർത്തകർ സൂചിപ്പിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.