[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആരാ ഹീറോ എന്ന് ചോദിച്ചാൽ ബാബു ആന്റണി എന്ന് മാത്രം പറഞ്ഞാൽ മതി; ഒമർ ലുലുവിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാള സിനിമയിൽ ഒരുപാട് പുതുമുഖ താരങ്ങൾക്ക് അവസരം നൽകിയ സംവിധായകനാണ് ഒമർ ലുലു. ആദ്യ ചിത്രത്തിലൂടെ തന്നെ മുൻനിര താരങ്ങളുടെ സഹായമില്ലാതെ ഹിറ്റ് അടിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. മലയാള സിനിമയെ വ്യത്യസ്തമായി മാർക്കറ്റ് ചെയ്ത് കൊണ്ട് നിർമ്മാതാക്കൾക്ക് ലാഭം കൊയ്ത് കൊടുക്കുന്ന വ്യക്തി എന്ന നിലയിലാണ് ഒമർ അറിയപ്പെടുന്നത്. പല സിനിമ താരങ്ങളും ആദ്യമായി നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഒമർ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. തന്റെ ഇതുവരെയുള്ള നായകന്മാരെ കുറിച്ച് ഒമർ ഫേസ്‍ബുക്കിൽ എഴുതിയിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പവർ സ്റ്റാർ എന്ന തന്റെ പുതിയ ചിത്രത്തിൽ നായകനാരന്ന് ചോദിച്ചാൽ ബാബു ആന്റണിയെന്ന് മാത്രം പറഞ്ഞാൽ മതിയെന്ന സന്തോഷത്തെ കുറിച്ചും ഒമർ ലുലു കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. 20 വർഷങ്ങൾക്ക് മുമ്പ് അഴിച്ചു വെച്ച നായക വേഷം ബാബു ആന്റണിയ്ക്ക് വീണ്ടും കെട്ടിച്ചു കൊടുക്കുമ്പോൾ ഏറെ ടെൻഷൻ ഉണ്ടെന്നും കുറിപ്പിൽ ഒമർ സൂചിപ്പിച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ രൂപം:

ഞാനും എന്റെ നായകൻമാരും. ആദ്യ സിനിമ ചെയുന്ന സമയത്ത് എല്ലാവരും ചോദിക്കും ആരാ നായകൻ എന്ന് സിജു വിൽസൺ എന്ന് പറയുമ്പോൾ പലർക്കും മനസ്സിലാവുകയില്ലാ അപ്പോൾ നേരം പ്രേമം സിനിമയിൽ അഭിനയിച്ച പയ്യന്‍ എന്നൊക്കെ പറഞ്ഞ് കൊടുക്കണം മനസ്സിലാവാൻ, അതു പോലെ തന്നെയായിരുന്നു ബാലുവിനെ വെച്ച് ചങ്ക്സ് ചെയുന്ന സമയത്തും ഹണീബീയിലേ ആംബ്രോ കിംഗ് ലയർ ഒക്കെ പറയണമായിരുന്നു. അടാർ ലവ് ആയിരുന്നെങ്കിൽ എല്ലാം പുതുമുഖങ്ങളായിരുന്നു അത് കഴിഞ്ഞ് ധമാക്കയിൽ അരുൺ സെയിം അവസ്ഥ. പവർസ്റ്റാർ എന്ന സിനിമയിൽ എനിക്ക് കിട്ടിയ ഏറ്റവും വല്ല്യ ഭാഗ്യം ആരാ ഹീറോ എന്ന് ചോദിച്ചാൽ ബാബൂഅന്റണി എന്ന് മാത്രം പറഞ്ഞാൽ മതി വല്ല്യ ഡെക്കറേഷൻ ഒന്നും കൊടുത്ത് ബുദ്ധിമുട്ടണ്ടി വരുന്നില്ല. 20 വർഷം മുൻപ് അഴിച്ച് വെച്ച നായക വേഷം ഞാന്‍ വീണ്ടും കെട്ടിച്ച് ബാബു ചേട്ടനുമായി വരുമ്പോൾ നല്ല ടെൻഷൻ ഉണ്ട് എനിക്ക്‌ അദ്ദേഹം എന്നിൽ അർപ്പിച്ച വിശ്വാസം കാത്ത്സൂക്ഷിക്കാൻ പറ്റണേ എന്ന് ആലോചിച്ചിട്ട്‌.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

18 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.