മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ഹേ സിനാമിക. മദൻ കർക്കി രചിച്ചു, പ്രശസ്ത നൃത്ത സംവിധായിക ആയ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്ത ചിത്രമാണ് ഹേ സിനാമിക. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയ ഹേ സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വരുന്ന ഫെബ്രുവരി 25 നു ആണ് ഹേ സിനാമിക തീയേറ്ററുകളിൽ എത്തുക. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. തമിഴ് യുവ താരം ശിവകർത്തികേയനും മോളിവുഡിലെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കാജൽ അഗർവാൾ, അദിതി റാവു എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ ശ്യാം പ്രസാദും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രീത ജയരാമൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രാധ ശ്രീധർ ആണ്. ദുൽഖർ സൽമാന്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണ് ഹേ സിനാമിക. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന അച്ചമില്ലൈ എന്ന ഗാനം ആലപിച്ചിരിക്കുന്നതും നായകനായ ദുൽഖർ സൽമാൻ തന്നെയാണ് എന്നതാണ് ഈ ഗാനത്തിന്റെ സവിശേഷത. ചിത്രത്തിന് തിരക്കഥ രചിച്ച മദൻ കർക്കി തന്നെയാണ് ഈ ഗാനത്തിന് വരികളും രചിച്ചിരിക്കുന്നത്. ഏതായാലും ദുൽഖർ ആരാധകർക്കിടയിൽ ഈ ഗാനം ഇപ്പോഴേ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിന്റെ റെക്കോർഡിങ് ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ഒരു പ്രൊമോഷണൽ വീഡിയോ കഴിഞ്ഞ ദിവസം ദുൽകർ സൽമാൻ പുറത്തു വിട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.