[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ബാലയ്യയുടെ ആദ്യ നൂറു കോടി ചിത്രത്തിന്റെ വിജയം ആഘോഷിച്ചു പുതിയ ട്രൈലെർ; വീഡിയോ കാണാം..!

തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ പുതിയ ചിത്രം അഖണ്ഡ ഈ കഴിഞ്ഞ ഡിസംബർ രണ്ടിന് ആണ് റിലീസ് ചെയ്തത്. ടീസർ, ട്രൈലെർ എന്നിവ സൂപ്പർ ഹിറ്റായി മാറിയത് കൊണ്ട് തന്നെ വമ്പൻ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ഈ ചിത്രം, പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിച്ചു എന്നു മാത്രമല്ല, ബോക്സ് ഓഫീസിൽ ആദ്യമായി ബാലയ്യക്ക് നൂറു കോടി കളക്ഷൻ നേടുന്ന ഒരു ചിത്രവും ഇതിലൂടെ ലഭിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു കൊണ്ടുള്ള പുതിയ ട്രയ്ലർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രം അൻപത് ദിവസം പിന്നിട്ടത് ആഘോഷിച്ചു കൊണ്ടാണ് ഈ ട്രൈലെർ വന്നിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രം ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും ബാലയ്യ ആരാധകരെ ത്രസിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഈ പുതിയ ട്രൈലെറും അവർ പുറത്തു വിട്ടിരിക്കുന്നത്.

സൂപ്പർ ഹിറ്റ് സംവിധായകനായ ബോയപ്പട്ടി ശ്രീനു ഒരുക്കിയ ഈ മാസ്സ് ആക്ഷൻ ചിത്രം, ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവിന്ദർ റെഡ്ഢിയാണ് നിർമ്മിച്ചിരിക്കുന്നത്. ബാലയ്യ എന്ന ബാലകൃഷ്ണയുടെ 106 ആം ചിത്രമായിരുന്നു അഖണ്ഡ. ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ബാലയ്യ കൂടാതെ പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും അഭിനയിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയത്. സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയ്യ- ബോയപ്പട്ടി ശ്രീനു ടീം ഒന്നിച്ച ചിത്രം കൂടിയാണ് അഖണ്ഡ. ഈ കൂട്ടുകെട്ടിന്റെ ഹാട്രിക് വിജയമാണ് ഈ ചിത്രം നേടിയത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

4 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.