തെലുങ്കു സൂപ്പർ താരം നാനി നായകനായി എത്തിയ ഏറ്റവും ചിത്രമാണ് ശ്യാം സിംഗ റോയ്. കഴിഞ്ഞ മാസം തീയേറ്ററിൽ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായ ഈ ചിത്രം ഈ മാസം ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തു മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ശ്യാം സിംഗ റോയ് ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്.ആവേശം നിറക്കുന്ന ആക്ഷൻ രംഗങ്ങളും പ്രണയവും ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. അതിനൊപ്പം തന്നെ നായികാ വേഷം ചെയ്ത സായി പല്ലവിയുടെ പ്രകടനവും ഇരട്ട വേഷങ്ങളിൽ എത്തിയ നാനിയുടെ പ്രകടനവും വലിയ കയ്യടിയാണ് നേടുന്നത്. ശ്യാം സിങ്ക റോയ് എന്ന കേന്ദ്രകഥാപാത്രമായും അദ്ദേഹത്തിന്റെ പുനർജന്മമായ വാസുവായും നാനി എത്തുമ്പോൾ ദേവദാസി കഥാപാത്രമായാണ് സായി പല്ലവി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഗംഭീര നൃത്തമാണ് സായി പല്ലവി ഈ ചിത്രത്തിന് വേണ്ടി നടത്തിയിരിക്കുന്നത്. സായി പല്ലവിയുടെ ത്രസിപ്പിക്കുന്ന നൃത്ത പ്രകടനവുമായി എത്തിയ ഇതിലെ പ്രണവാലയ എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. അനുരാഗ് കുൽക്കർണി ആലപിച്ച ഈ ഗാനം രചിച്ചിരിക്കുന്നത് സിറിവെന്നല്ലാ സീതാരാമ ശാസ്ത്രിയും ഇതിനു സംഗീതം പകർന്നിരിക്കുന്നത് മിക്കി ജെ മേയറുമാണ്. സായി പല്ലവിയുടെ നൃത്തത്തിനൊപ്പം തന്നെ മലയാളിയായ സാനു ജോൺ വർഗീസ് ഒരുക്കിയ ഗംഭീരമായ ദൃശ്യങ്ങളും ഈ ഗാനത്തിന്റെ സവിശേഷതയാണ്. സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകൻ രാഹുൽ സങ്കൃത്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മഡോണ സെബാസ്റ്റ്യൻ, കൃതി ഷെട്ടി, രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.