[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗുഡ് വിൽ എന്റർടൈൻമെന്റിനു എതിരെ പോസ്റ്റ് ചെയ്ത വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്തു വെയിൽ സംവിധായകൻ..!

കഴിഞ്ഞ ദിവസമാണ് വെയിൽ എന്ന ഷെയിൻ നിഗം ചിത്രത്തിന്റെ സംവിധായകൻ ശരത്, ആ ചിത്രത്തിന്റെ നിർമ്മാണ കമ്പനിക്കു എതിരെ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് വൈറൽ ആയതു. ജോബി ജോർജിന്റെ നേതൃത്വത്തിൽ ഉള്ള ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍ ഹൗസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി ആയാണ് ശരത് ചില ആരോപണങ്ങൾ പോസ്റ്റ് ചെയ്തത്. എന്നാൽ സ്റ്റോറി ഇട്ടു കുറച്ചു സമയം കഴിഞ്ഞു ശരത് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ശരത് മേനോൻ എന്ന നവാഗത സംവിധായകൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, നിങ്ങള്‍ക്ക് സിനിമാ സംവിധാനത്തോട് താല്‍പര്യമുണ്ടെങ്കില്‍, സിനിമ എന്ന കലയോട് അല്പമെങ്കിലും ഇഷ്ടമുണ്ടെങ്കില്‍, നിങ്ങളുടെ സിനിമ നിർമ്മിക്കാനായി നിങ്ങൾ ഗുഡ്‌വില്‍ എന്റെര്‍ടെയ്ന്‍മെന്റ് ഒഫീഷ്യലിനെ ഒരിക്കലും സമീപിക്കരുത്. അവര്‍ നിങ്ങളുടെ സിനിമയെ കൊല്ലും എന്ന് മാത്രമല്ല, യാതൊരു ധാര്‍മികതയോ മനുഷ്യത്വമോ അവർക്കു ഇല്ല. അവര്‍ നിങ്ങളെ ജീവനോടെ തിന്നും.

രണ്ട് വര്‍ഷം മുന്നെ വെയിൽ എന്ന ഈ ചിത്രവുമായി ബന്ധപ്പെട്ട് ഇതിലെ നായകൻ ഷെയ്ന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങൾ അന്ന് വാർത്താ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു. സിനിമാ സംഘടനകൾ ഇടപെട്ടാണ് അന്ന് ആ പ്രശ്നം പരിഹരിച്ചത്. ഏതായാലും അതിനു ശേഷം വെയിൽ പൂർത്തിയാവുകയും ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയെട്ടിന് ചിത്രം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നതുമാണ്. എന്നാൽ കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തീയേറ്ററുകൾ പല ജില്ലയിലും അടച്ചതോടെ, വെയിൽ റിലീസ് മാറ്റി വെക്കുകയാണ് എന്നാണ് നിർമ്മാതാവ് അറിയിച്ചു. ഷെയ്‌ന് പുറമേ ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ഗീതി സംഗീത, സുധി കോപ്പ, സോന ഒലിക്കല്‍ എന്നിവരും അഭിനയിച്ച ചിത്രമാണ് വെയിൽ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.