[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഷാരൂഖ് ഖാനും സൽമാൻ ഖാനും ഹൃതിക് റോഷനും ഒന്നിക്കുന്നു..!

ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃതിക് റോഷൻ എന്നിവർ ഒന്നിച്ചെത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബോളിവുഡിലെ ഒരു സ്പൈ യൂണിവേഴ്സിന്റെ ഭാഗമായാണ് ഇവർ ഒരു ചിത്രത്തിൽ ഒരുമിച്ചു എത്തുന്നത് എന്നാണ് സൂചന. വ്യത്യസ്ത ചിത്രങ്ങളിൽ ഇവർ അവതരിപ്പിച്ച സ്പൈ കഥാപാത്രങ്ങളെ ഹോളിവുഡ് മാതൃകയിൽ ഒരുമിച്ചു ഒരു ചിത്രത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്. ടൈഗർ സീരിസിൽ സ്പൈ കഥാപാത്രമായി എത്തി ഒന്നിലധികം ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച സൂപ്പർ താരമാണ് സൽമാൻ ഖാൻ. അതുപോലെ ഇപ്പോൾ പഠാന്‍ എന്ന ചിത്രത്തിൽ സ്പൈ കഥാപാത്രമായി അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഈ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഹൃതിക് റോഷൻ സ്പൈ ആയി അഭിനയിച്ചത് വാർ എന്ന ചിത്രത്തിലാണ്.

ഹൃത്വിക് നായകനായ വാര്‍ 2 പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഈ സ്‌പൈ ത്രില്ലര്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ഏക് ധാ ടൈഗർ, ടൈഗർ സിന്ദാ ഹൈ, എന്നീ ചിത്രങ്ങളിൽ ആണ് ടൈഗർ എന്ന സ്പൈ ആയി സൽമാൻ ഖാൻ എത്തിയത്. ടൈഗർ 3 എന്ന ചിത്രത്തിലും ആ കഥാപാത്രമായി എത്തുന്ന സൽമാൻ ഖാൻ,ഷാരൂഖിന്റെ പഠാന്‍ എന്ന ചിത്രത്തിൽ ടൈഗർ ആയി അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. പഠാന്‍ എന്ന ചിത്രത്തിലെ ഷാരൂഖ് കഥാപാത്രം ടൈഗർ 3 ഇൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചന. പഠാന്‍, ടൈഗർ 3, വാർ 2 എന്നിവ കഴിഞ്ഞാണ് ഇവർ മൂന്നു പേരും ഒന്നിച്ചു വരുന്ന ചിത്രം ഒരുങ്ങുക. കത്രീന കൈഫ്, ദീപിക പദുകോൺ എന്നിവർ നായികമായി എത്താൻ സാധ്യത ഉള്ള ഈ ചിത്രം ഇന്ത്യയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി നിർമ്മിക്കാൻ പോകുന്നത് ആദിത്യ ചോപ്ര ആണ്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

6 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 week ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.