ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാൾ ആയാണ് ബോളിവുഡ് താരം തപ്‌സി പന്നുവിനെ പ്രേക്ഷകരും നിരൂപകരും കണക്കാക്കുന്നത്. വിനോദ ചിത്രങ്ങൾക്കൊപ്പം തന്നെ ശ്കതമായ പ്രമേയങ്ങൾ ഉള്ള, കാമ്പുള്ള ചിത്രങ്ങൾ ഏറെ ചെയുന്ന നടിയാണ് തപ്‌സി. അതിനൊപ്പം തന്നെ പല വിഷയങ്ങളിലും ഭയക്കാതെ തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ടും ജനശ്രദ്ധ നേടിയ നടിയാണ് തപ്‌സി പന്നു. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും നിലപാടുകൾ കൊണ്ടും ഒരുപോലെ പ്രേക്ഷക പിന്തുണ നേടിയെടുത്ത ഈ നടി കേന്ദ്ര കഥാപാത്രമായി ഒരുപിടി ചിത്രങ്ങൾ ഇപ്പോൾ ബോളിവുഡിൽ ഒരുങ്ങുകയാണ്. അതിൽ ഒരെണ്ണം അടുത്ത മാസം നെറ്റ്ഫ്ലിക്സ് റിലീസ് ആയി പ്രേക്ഷകരുടെ മുന്നിൽ എത്തും. ഹസീൻ ദിൽറുബ എന്ന ആ ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപ് പുറത്തു വരികയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിരിക്കുകയാണ്.
തപ്‌സി പന്നു പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത് വിക്രാന്ത് മാസെയ്, ഹർഷവർധൻ റാണെ എന്നിവരാണ്. തപ്സിയുടെ ചില ചൂടൻ രംഗങ്ങൾ കൂടി ഇതിന്റെ ട്രെയ്ലറിൽ ഉള്ളത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഒരു പക്കാ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ ട്രൈലെർ വ്യക്തമാക്കി തരുന്നു. ഹസീ തോ ഫസി എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച വിനിൽ മാത്യു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം കണിക് ധില്ലൻ ആണ് രചിച്ചിരിക്കുന്നത്. മൻമർസിയാൻ, കേദാർനാഥ്, ജഡ്ജ്മെന്റൽ ഹേ ക്യാ, ഗിൽറ്റി എന്നിവയാണ് കണിക് ധില്ലൻ ഇതിനു മുൻപേ രചിച്ച ചിത്രങ്ങൾ. അമിത് ത്രിവേദി സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്വേതാ വെങ്കട് മാത്യു ആണ്. ജൂലൈ രണ്ടിന് ആണ് ഈ ചിത്രം നെറ്റ്ഫ്ലിക്സ് റിലീസ് ആയി എത്തുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.