Santhosh Sivan to join hands with MT Vasudevan Nair for a project.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ഇപ്പോൾ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ബിഗ് ബഡ്ജറ്റ് ത്രീഡി ഫാന്റസി ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുകയാണ്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബറോസ് തീർത്തതിന് ശേഷം സന്തോഷ് ശിവൻ ചെയ്യാൻ പോകുന്നത് എം ടി വാസുദേവൻ നായരുടെ രചനയിൽ ഒരു ചിത്രം ആയിരിക്കും. എം ടി യുടെ കഥകളെ അടിസ്ഥാനമാക്കി നെറ്റ് ഫ്ലിക്സ് ഒരുക്കാൻ പോകുന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാഗമാണ് താൻ സംവിധാനം ചെയ്യാൻ പോകുന്നത് എന്ന് അടുത്തിടെ നടന്ന ഒരു ഓൺലൈൻ സംവാദത്തിൽ സന്തോഷ് ശിവൻ വെളിപ്പെടുത്തിയിരുന്നു. സിദ്ദിഖ് ആയിരിക്കും സന്തോഷ് ശിവൻ ഒരുക്കുന്ന ചിത്രത്തിലെ നായകൻ. മരണം കാത്തിരിക്കുന്ന ഒരു കഥാപാത്രത്തെയാണ് സിദ്ദിഖ് ഇതിൽ അവതരിപ്പിക്കാൻ പോകുന്നത്.
ആ ആന്തോളജി പ്രോജെക്ടിലെ ഒരു ചിത്രം ഒരുക്കുന്നത് സംവിധായകൻ പ്രിയദർശൻ ആണെന്നും അതിൽ ബിജു മേനോൻ നായകനായി എത്തുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഏതായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും മറ്റു വിവരങ്ങളും ഉടനെ തന്നെ വരുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്. സന്തോഷ് ശിവൻ മലയാളത്തിലും തമിഴിലും ആയി ഒരുക്കിയ ജാക്ക് ആൻഡ് ജിൽ എന്ന ചിത്രം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ എല്ലാം കഴിഞ്ഞു റിലീസിന് തയ്യാറായി ആണ് ഇരിക്കുന്നത്. മഞ്ജു വാര്യർ, സൗബിൻ ഷാഹിർ, കാളിദാസ് ജയറാം എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ- ഫാന്റസി ത്രില്ലർ പോലെയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ തമിഴ് പതിപ്പിൽ സൗബിൻ ഷാഹിറിന് പകരം എത്തിയിരിക്കുന്നത് യോഗി ബാബു ആണ്. ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങളും അധികം വൈകാതെ പുറത്തു വരും എന്നാണ് പ്രതീക്ഷ.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.