സൂപ്പർ ഹിറ്റുകൾ ഒരുക്കിയ മലയാളത്തിലെ പ്രശസ്ത സംവിധായകൻ ഒമർ ലുലു അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് പവർ സ്റ്റാർ. ആക്ഷൻ ഹീറോ ബാബു ആന്റണി നായകനായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം രചിച്ചത് അന്തരിച്ചു പോയ പ്രശസ്ത രചയിതാവ് ഡെന്നിസ് ജോസഫാണ്. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷം ചിത്രീകരണം ആരംഭിക്കാൻ ആണ് ഒമർ ലുലുവും ടീമും പ്ലാൻ ചെയ്യുന്നത്. പവർ സ്റ്റാറിന് ശേഷം ചെയ്യാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തെ കുറിച്ചും ഒമർ ലുലു ഇപ്പോൾ സംസാരിക്കുന്നു. മലയാളികളുടെ ജനപ്രിയ നായകന്മാരിൽ ഒരാളായ ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നു ഒമർ ലുലു പറയുന്നു. ആ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള സ്റ്റേജിൽ ആയിട്ടില്ല എന്നും, അതിന്റെ കഥയും തിരക്കഥയും എല്ലാം പൂർത്തിയായി വരുന്ന മുറക്ക്, പവർ സ്റ്റാർ കഴിഞ്ഞതിനു ശേഷമായിരിക്കും അത് പ്ലാൻ ചെയ്യുക എന്നും ഒമർ ലുലു വിശദീകരിച്ചു.
പവർ സ്റ്റാർ എന്ന ചിത്രത്തിൽ, തന്റെ മുൻ ചിത്രങ്ങളിലെ പോലേ ഹാസ്യത്തിനും ദ്വയാർത്ഥ പ്രയോഗങ്ങൾക്കും സ്ഥാനമുണ്ടാവില്ല എന്നും അതുപോലെ ഇതിൽ ഗാനങ്ങൾ ഉണ്ടാവില്ല എന്നും ഒമർ ലുലു നേരത്തെ പറഞ്ഞിരുന്നു. ബാബു ആന്റണിക്ക് ഒപ്പം അബു സലിം, ബാബു രാജ്, റിയാസ് ഖാൻ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം കൊക്കെയ്‍ന്‍ വിപണിയാണ് എന്നും , മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും റിപ്പോർട്ടുകൾ പറയുന്നു. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾ ആണ് ഒമർ ലുലു ഇതുവരെ ഒരുക്കിയിട്ടുള്ളത്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.