[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

തപ്‌സി പന്നു ചിത്രം ഹസീൻ ദിൽറുബാ ട്രൈലെർ തരംഗമാകുന്നു..

ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാൾ ആയാണ് ബോളിവുഡ് താരം തപ്‌സി പന്നുവിനെ പ്രേക്ഷകരും നിരൂപകരും കണക്കാക്കുന്നത്. വിനോദ ചിത്രങ്ങൾക്കൊപ്പം തന്നെ ശ്കതമായ പ്രമേയങ്ങൾ ഉള്ള, കാമ്പുള്ള ചിത്രങ്ങൾ ഏറെ ചെയുന്ന നടിയാണ് തപ്‌സി. അതിനൊപ്പം തന്നെ പല വിഷയങ്ങളിലും ഭയക്കാതെ തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ടും ജനശ്രദ്ധ നേടിയ നടിയാണ് തപ്‌സി പന്നു. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും നിലപാടുകൾ കൊണ്ടും ഒരുപോലെ പ്രേക്ഷക പിന്തുണ നേടിയെടുത്ത ഈ നടി കേന്ദ്ര കഥാപാത്രമായി ഒരുപിടി ചിത്രങ്ങൾ ഇപ്പോൾ ബോളിവുഡിൽ ഒരുങ്ങുകയാണ്. അതിൽ ഒരെണ്ണം അടുത്ത മാസം നെറ്റ്ഫ്ലിക്സ് റിലീസ് ആയി പ്രേക്ഷകരുടെ മുന്നിൽ എത്തും. ഹസീൻ ദിൽറുബ എന്ന ആ ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപ് പുറത്തു വരികയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിരിക്കുകയാണ്.

തപ്‌സി പന്നു പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത് വിക്രാന്ത് മാസെയ്, ഹർഷവർധൻ റാണെ എന്നിവരാണ്. തപ്സിയുടെ ചില ചൂടൻ രംഗങ്ങൾ കൂടി ഇതിന്റെ ട്രെയ്ലറിൽ ഉള്ളത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഒരു പക്കാ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ ട്രൈലെർ വ്യക്തമാക്കി തരുന്നു. ഹസീ തോ ഫസി എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച വിനിൽ മാത്യു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം കണിക് ധില്ലൻ ആണ് രചിച്ചിരിക്കുന്നത്. മൻമർസിയാൻ, കേദാർനാഥ്, ജഡ്ജ്മെന്റൽ ഹേ ക്യാ, ഗിൽറ്റി എന്നിവയാണ് കണിക് ധില്ലൻ ഇതിനു മുൻപേ രചിച്ച ചിത്രങ്ങൾ. അമിത് ത്രിവേദി സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്വേതാ വെങ്കട് മാത്യു ആണ്. ജൂലൈ രണ്ടിന് ആണ് ഈ ചിത്രം നെറ്റ്ഫ്ലിക്സ് റിലീസ് ആയി എത്തുന്നത്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.