[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വേടൻ വിവാദം; ഒരു ലൈക്കിന്‌ പോലും രാഷ്ട്രീയം ഉണ്ടെന്നു പറഞ്ഞ ആ പ്രമുഖ മഹിളയുടെ ലൈക്കിനെതിരെ ഒമർ ലുലു..!

ലൈംഗികാതിക്രമ ആരോപണം നേരിട്ട പ്രമുഖ മലയാളം റാപ്പർ വേടന്റെ മാപ്പു പറച്ചിൽ പോസ്റ്റും അതിനു പ്രശസ്ത നടിയും മലയാള സിനിമയിലെ വനിതാ സംഘടനയുടെ ഭാരവാഹി പാർവതി തിരുവോത് നൽകിയ അനുകൂല നിലപാടും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിൽ നിറയുന്നത്. വേടൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇട്ട മാപ്പു പറച്ചിൽ പോസ്റ്റിനു പാർവതി ലൈക്ക് ഇട്ടിരുന്നു. അതിനെതിരെ വലിയ പ്രതിഷേധം ആണ് ഇപ്പോൾ ഉയരുന്നത്. പാർവതി ഇരട്ടത്താപ്പ് കാണിക്കുന്നു എന്നതാണ് ഇപ്പോൾ ഉയരുന്ന ആരോപണം. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പാർവതി ലൈക്ക് പിൻവലിച്ചു മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധം തുടരുക തന്നെയാണ്. പ്രശസ്ത സംവിധായകൻ ഒമർ ലുലു, ദിലീപ് കേസുമായി ബന്ധിപ്പിച്ചുകൊണ്ട്, ഫെമിസ്റ്റുകളുടെ ഈ നിലപാടിനെ പരസ്യമായി വിമർശിച്ചു കൊണ്ടിട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആവുകയാണ്.


ഒമർ ലുലു കുറിച്ച വാക്കുകൾ ഇപ്രകാരം, “ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ…..ലൈംഗികാതിക്രമ ആരോപണം നേരിട്ട്‌ അതിനു മാപ്പ്‌ ചോദിച്ചുകൊണ്ട്‌ വേടൻ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ ലൈക്ക്‌ ചെയ്തത്‌ മലയാളത്തിലെ പ്രമുഖരായ ‘പുരോഗമന കോമാളികൾ.’  പുരോഗമന കോമാളികൾ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാൻ. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ്‌ കൂട്ടുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ്‌ എന്ത്‌ വിളിക്കണം? ദിലീപ്‌ വിഷയത്തിൽ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച്‌ കണ്ടെത്തിയവർ, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവർ തന്നെയാണ്‌, മറ്റൊരു പ്രതി കുറ്റസമ്മതം നടത്തിയപ്പോൾ അതിനെ ലൈക്കടിച്ച്‌ പിന്തുണക്കുന്നവർ! അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത്‌ ഒരു ‘ലൈക്കി’നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്? അങ്ങനെയെങ്കിൽ നിങ്ങൾ ഇരയ്ക്കൊപ്പമല്ല, മാപ്പ്‌ ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെന്നല്ലേ തെളിയിച്ചത്‌? ‘സ്ത്രീപക്ഷ’ നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടൻ കളിപ്പിക്കുന്നത്‌ നിർത്താൻ സമയമായി.ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച്‌ അറിയുമെന്ന് പ്രതീക്ഷിക്കുന്നു.”

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 weeks ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 weeks ago

This website uses cookies.