96 എന്ന ട്രെൻഡ് സെറ്റർ തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ജനപ്രിയയായി മാറിയ നടിയാണ് മലയാളിയായ ഗൗരി കിഷൻ. വിജയ് സേതുപതി- തൃഷ ടീം ഒന്നിച്ച ഈ ചിത്രത്തിൽ തൃഷയുടെ ചെറുപ്പകാലമാണ് ഗൗരി കിഷൻ അവതരിപ്പിച്ചത്. ആ ചിത്രത്തിന് ശേഷം മലയാളത്തിൽ നായികാ വേഷം വരെ ചെയ്ത് ഈ നടി കയ്യടി നേടി. യുവ താരം സണ്ണി വെയ്ൻ നായകനായ അനുഗഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെയാണ് ഗൗരി കിഷൻ മലയാള സിനിമയിലെ പുതിയ നായികാ താരമായി അരങ്ങേറ്റം കുറിച്ചത്. 96 നു ശേഷം മാർഗം കളി എന്ന ചിത്രത്തിലൂടെയാണ് ഗൗരി കിഷൻ മലയാളത്തിൽ എത്തിയത്. പിന്നീട് 96 ന്റെ തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ച ഗൗരി, ദളപതി വിജയ്‌ക്കൊപ്പം ചെയ്ത മാസ്റ്റർ, ധനുഷ് ചിത്രം കർണ്ണൻ എന്നിവയിലൂടെ കൂടുതൽ പോപ്പുലറായി മാറി.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി ഫിറ്റ്നസ് സൂക്ഷിക്കുന്നതിലും അതീവ ശ്രദ്ധാലുവാണ്. ഏതായാലും ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത് ഗൗരി കിഷന്റെ സ്റ്റൈലിഷ് മേക്കോവറാണ്. മോഡേൺ വസ്ത്രത്തിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന തന്റെ വീഡിയോ ഗൗരി തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. ഇതിന് മുൻപ് തന്റെ വർക്ക് ഔട്ട് വീഡിയോ ഗൗരി പങ്ക് വെച്ചതും വൈറലായി മാറിയിരുന്നു. പുത്തൻ പുതു കാലേയ് വിടിയാത്ത എന്ന തമിഴ് ആന്തോളജി സീരിസിലെ മുഗകവാസ മുത്തം എന്ന ഭാഗത്തിൽ കുയിലി എന്ന കഥാപാത്രമായി അഭിനയിച്ചും കയ്യടി നേടിയ ഈ നടി അതിന് ശേഷം ശ്രീദേവി ശോഭൻ ബാബു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടു. അനുരാഗം എന്ന മലയാള ചിത്രവും ബിഗിനിംഗ് എന്ന തമിഴ് ചിത്രവും ഗൗരി അഭിനയിച്ച് ഇനി പുറത്ത് വരാനുണ്ട്. മ്യൂസിക് വീഡിയോകളിലും അഭിനയിക്കാറുള്ള ഗൗരി പേപ്പർ റോക്കറ്റ് എന്ന വെബ് സീരിസിലും ഈ വർഷം വേഷമിട്ടു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.