മലയാളത്തിലെ യുവ താരമായ ഷെയിൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഉല്ലാസം ഇപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഇതിന്റെ ടീസർ, ട്രൈലെർ, അതുപോലെ പെണ്ണെ പെണ്ണെ എന്ന വരികളോടെ തുടങ്ങുന്ന ഇതിലെ ഒരടിപൊളി ഗാനത്തിന്റെ വീഡിയോ എന്നിവ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ കൂടി പുറത്തു വന്നിരിക്കുകയാണ്. ഈ രാവും എന്ന വരികളോടെ തുടങ്ങുന്ന മനോഹരമായ ഒരു പ്രണയ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഈണം പകർന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് ബി കെ ഹരിനാരായണനും ഈ ഗാനമാലപിച്ചിരിക്കുന്നത് അക്ബർ ഖാനുമാണ്. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ് സംഗീതത്തോടൊപ്പം അതിന്റെ ഗംഭീരമായ ദൃശ്യങ്ങൾ തന്നെയാണ്.
നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു ക്ലീൻ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. സെൻസറിങ്ങിൽ ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം പ്രണയവും ആക്ഷനും കോമെഡിയുമെല്ലാം ഉൾപ്പെടുത്തിയാണ് ഒരുക്കിയതെന്നു ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നു. പവിത്ര ലക്ഷ്മി നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഇതിനു പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. സ്വരൂപ് ഫിലിപ് ദൃശ്യങ്ങളൊരുക്കിയ ഉല്ലാസം എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺ കുട്ടിയാണ്. ഈ വരുന്ന ജൂലൈ ഒന്നിനാണ് ഉല്ലാസം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.