[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബ്രോ ഡാഡിക്കു ശേഷം ശ്കതമായ കഥാപാത്രവുമായി വീണ്ടും ലാലു അലക്സ്; മഹാവീര്യർ കാരക്ടർ പോസ്റ്റർ സൂപ്പർ ഹിറ്റ്

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ബ്രോ ഡാഡിയിലൂടെ ഈ വർഷം വലിയ തിരിച്ചു വരവ് നടത്തിയ നടനാണ് ലാലു അലക്സ്. പാൻ ഇന്ത്യൻ ലെവലിൽ സൂപ്പർ ഹിറ്റായ ബ്രോ ഡാഡിയിലെ പ്രകടനം ഈ നടന് വലിയ പ്രേക്ഷക പ്രശംസയാണ് നേടിക്കൊടുത്തത്. മോഹൻലാൽ, ലാലു അലക്സ് എന്നിവരുടെ ഗംഭീര പ്രകടനം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ നട്ടെല്ലെന്നു നിരൂപകരും വിലയിരുത്തിയതോടെ ലാലു അലക്സ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. ഇപ്പോഴിതാ ബ്രോ ഡാഡിക്കു ശേഷം വീണ്ടും മികച്ച ഒരു കഥാപാത്രവുമായി എത്തുകയാണ് ലാലു അലക്സ്. നിവിൻ പോളി- ആസിഫ് അലി ടീമിനെ വെച്ച്, സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്‌ത മഹാവീര്യർ എന്ന ചിത്രത്തിലാണ് ലാലു അലക്സ് ശ്കതമായ വേഷം ചെയ്ത് കൊണ്ടെത്തുന്നത്. പി.പി. അഥവാ പബ്ലിക് പ്രോസിക്യൂട്ടർ എന്ന റോളിലാണ് ലാലു അലക്സ് ഈ ചിത്രത്തിലെത്തുന്നത്. ഇതിലെ അദ്ദേഹത്തിന്റെ കാരക്ടർ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കിയൊരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് മഹാവീര്യർ നിർമ്മിച്ചിരിക്കുന്നത്. ജൂലൈ ഇരുപത്തിയൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ നിവിൻ പോളി, ആസിഫ് അലി, ലാലു അലക്സ് എന്നിവരെ കൂടാതെ, ലാൽ, സിദ്ദിഖ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ എന്നിവരും വേഷമിട്ടിരിക്കുന്നു. കന്നഡ നടി ഷാൻവി ശ്രീവാസ്തവ നായികാ വേഷം ചെയ്യുന്ന മഹാവീര്യർ ഫാന്റസിയും കോമെടിയും ടൈം ട്രാവലും കോടതിയും നിയമ വ്യവഹാരങ്ങളും ഇടകലർത്തിയൊരുക്കിയ ചിത്രമാണെന്ന സൂചനയാണ് ഇതിന്റെ ടീസർ നൽകിയത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.