[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗ്ലാമർ നൃത്തവുമായി മാളവിക മോഹനൻ; പുത്തൻ സോങ് വീഡിയോ വൈറലാവുന്നു

പ്രശസ്ത മലയാളി നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ സോങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പ്രശസ്ത ഗായകൻ ബാദ്ഷക്കൊപ്പമുള്ള തൗബ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇന്ന് റിലീസ് ചെയ്തത്. അതീവ ഗ്ലാമറസായി ഈ ഗാനത്തിൽ നൃത്തം വെക്കുന്ന മാളവികയെ ആണ് നമ്മുക്ക് കാണാൻ സാധിക്കുക. പായൽ ദേവ് സംഗീതം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പായൽ ദേവും ബാദ്ഷയും ചേർന്നാണ്. ഇവർ രണ്ടു പേരും ചേർന്ന് തന്നെയാണ് ഈ ഗാനത്തിന് വരികൾ രചിച്ചതും. നീരജ് ശർമ്മ നിർമ്മിച്ച ഈ വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് പുനീത് ജെ പാഥക് ആണ്. അദ്ദേഹം തന്നെയാണ് ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവ്വഹിച്ചതും. ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ വന്നു മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച നായികയാണ് മാളവിക മോഹനൻ.

മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവികക്കു ഏറ്റവും ശ്രദ്ധ നേടിക്കൊടുത്തത് ദളപതി വിജയ്‌യുടെ നായികാ വേഷമാണ്. ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ എന്ന ചിത്രത്തിലാണ് ദളപതി വിജയ്‌യുടെ നായികയായി മാളവിക അഭിനയിച്ചത്. മലയാളിയാണെങ്കിലും മമ്മൂട്ടി നായകനായി എത്തിയ ഹനീഫ് അദനി ചിത്രം ദി ഗ്രേറ്റ് ഫാദറിൽ ആണ് മാളവിക അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. മാസ്റ്ററിനു ശേഷം ധനുഷിന്റെ നായികയായി മാരൻ എന്ന ചിത്രവും ചെയ്ത മാളവികയുടെ ഗ്ലാമർ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നടാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി കൂടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഹിന്ദിയിൽ ഒരുക്കുന്ന യുധ്ര എന്ന ചിത്രത്തിലും മാളവിക നായികയായി എത്തുന്നുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.