ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം യുവ താരം ദുൽകർ സൽമാൻ മലയാള സിനിമയിൽ തിരിച്ചു എത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമ കഥ. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ടീം ആണ്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ആയി കഴിഞ്ഞു. ദുൽകർ സൽമാന്റെ സ്റ്റൈലൻ എൻട്രി ആണ് ഈ ടീസറിന്റെ സവിശേഷത. ഒരു ഗാനത്തിന്റെ തുടക്കവും അതിന്റെ തുടർച്ചയായി ദുൽഖറിന്റെ കിടിലൻ എൻട്രിയും ആണ് ഈ ടീസറിൽ ഉൾപ്പെടുത്തിതിയിട്ടുള്ളത്. ദുൽകർ ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന ഒരു ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ലല്ലു എന്നാണ് ദുൽകർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഒരു പെയിന്റിംഗ് തൊഴിലാളി ആയാണ് ദുൽകർ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന. ഒരു പക്കാ കളർഫുൾ എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം അടുത്ത മാസം അവസാന വാരത്തോടെ റിലീസ് ചെയ്യും എന്നാണ് സൂചന. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആഴ്ചകൾക്കു മുൻപ് റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്യുന്നത് നിഖിലയും സംയുക്ത മേനോനും ആണ്. ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാദിർഷ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് സുകുമാർ ആണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.