Dulquer Salmaan's Birthday Tribute Song
മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ തന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ ദിവസം അദ്ദേഹത്തിന് ജന്മദിന ആശംസകളുമായി ദുബായിൽ നിന്നൊരു ട്രിബ്യുട്ട് സോങ് എത്തി കഴിഞ്ഞു. ദുൽഖർ ആരാധകർ ഈ സോങ് ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഈ സോങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയെടുക്കുകയാണ്. യു എ എയിൽ ഉള്ള ദുൽഖർ സൽമാൻ ഫാൻസ് ആണ് ഈ വീഡിയോ അദ്ദേഹത്തിനായി ഒരുക്കിയിട്ടുള്ളത്. ദുൽഖർ സൽമാന്റെ പോപ്പുലർ സിനിമകളിൽ സംഭാഷണങ്ങളും മറ്റും കൂട്ടി ചേർത്ത് ഒരുക്കിയിട്ടുള്ള ഈ ഗാനം അതിഗംഭീരം ആയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ഈ ട്രിബ്യുട്ട് സോങ് ഒരുക്കിയിരിക്കുന്നതെന്ന് പറയാതെ വയ്യ.
മലയാളികൾക്കൊപ്പം കുഞ്ഞിക്കക്കു അന്യ ദേശക്കാരും ഈ വീഡിയോയിലൂടെ ജന്മ ദിന ആശംസകൾ നേരുന്നുണ്ട്. ദുൽഖർ ചിത്രങ്ങളിലെ പോപ്പുലർ ഡയലോഗുകളുടെയും ഗാനങ്ങളുടെയും ഒരു ആഘോഷമാണ് ഈ ട്രിബ്യുട്ട് സോങ് എന്ന് പറയാം. സജ്‌ന നജാം നൃത്തം ഒരുക്കിയ ഈ ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത് അബി ആണ്. ജിംഷി ഖാലിദ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ഗാനം നിർമ്മിച്ചിരിക്കുന്നത് ഹുമാം അൽഹാദി ആണ്. ഏതായാലും ദുൽഖർ സൽമാന്റെ ജന്മ ദിനം ഗംഭീരമാക്കിയിട്ടുണ്ട് ഈ വീഡിയോയുടെ അണിയറ പ്രവർത്തകർ. മലയാളത്തിലേയും തമിഴിലെയും തെലുങ്കിലെയും ഹിന്ദിയിലെയും പ്രമുഖ താരങ്ങളും ആരാധകരും സഹപ്രവർത്തകരുമെല്ലാം ഇന്ന് ദുൽകർ സൽമാന് ജന്മ ദിന ആശംസകൾ നേർന്നു കഴിഞ്ഞു. ദുൽഖർ സൽമാന്റെ ജന്മ ദിനം ഓൾ ഇന്ത്യ തലത്തിൽ ട്രെൻഡ് ആവുകയും ചെയ്തു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.