[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

ആക്ഷനും റൊമാന്സും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി മറഡോണ

ടോവിനോയെ നായകനാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് ‘മറഡോണ’. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മറഡോണയുടെ ട്രെയ്‌ലർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു, എന്നാൽപ്പോലും വളരെ ചെറിയ ഹൈപ്പിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മലയാളികളായ രണ്ട് യുവാക്കളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ സുധിയെയും മറഡോണയെയും ചുറ്റുപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. എളുപ്പത്തിൽ പൈസ സമ്പാദിക്കാൻ കോട്ടേഷൻ ടീമിൽ പോലും ഭാഗമാവുന്ന രണ്ട് യുവാക്കളെയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. സമൂഹത്തിലെ ഉന്നത രാഷ്ട്രീയ നേതാവുമായുള്ള പ്രശ്നത്തെ തുടർന്ന് ജീവതത്തിൽ പിന്നീട് ഓടികൊണ്ടിരിക്കേണ്ടി വരുന്ന മറഡോണയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. ബന്ധുക്കളുടെ സഹായത്തോടെ മറഡോണ ബാംഗ്ലൂരിൽ താമസം തുടങ്ങുകയും, അതിന് ശേഷം മറഡോണ എന്ന വ്യക്തിക്ക് ചുറ്റുമുള്ള ആളുകളുടെ സ്വാധീനം മൂലം വ്യക്തിത്വത്തിൽ വരുന്ന മാറ്റങ്ങളാണ് കഥ മുന്നോട്ട് കൊണ്ടു പോകുന്നത്.

സംവിധായകൻ വിഷ്ണു നാരായണന്റെയും തിരകഥാകൃത്ത് കൃഷ്ണമൂർത്തിയുടെയും കഥ പറച്ചിലും രണ്ടും മികച്ച രീതിയിൽ അവിഷ്കരിച്ചിട്ടുണ്ട്. മറഡോണയുടെ പുതിയ ജീവിത സാഹചര്യങ്ങൾ ഒരു വശത്തും മറുവശത്ത് മറഡോണയെ തേടിയുള്ള ഗുണ്ടകളുടെ തിരച്ചിലും മനോഹരമായി ദൃശ്യാവിഷ്കാരിച്ചിട്ടുണ്ട്. ടോവിനോയുടെ പ്രകടനം ചിത്രത്തിന് മുതൽകൂടായിരുന്നു. ടോവിനോയുടെ കഥാപാത്രത്തിന് വരുന്ന മാറ്റങ്ങളും താരം വളരെ തന്മയത്തോട് കൂടി കൈകാര്യം ചെയ്തിട്ടുണ്ട്.

നവാഗത സംവിധായകൻ വിഷ്ണു നാരായണന് മികച്ചൊരു തുടക്കമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. വൈകാരിക രംഗങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പഞ്ചാത്തല സംഗീതവും സഹായകരമായിരുന്നു. ചിക്ക്മഗളൂറിലെ ആക്ഷൻ രംഗങ്ങൾ മികച്ചതായിരുന്നു. മറഡോണയും ആശയും തമ്മിലുള്ള പ്രണയ രംഗങ്ങലും സിനിമ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവം സമ്മാനിക്കും.

വളരെ സ്വാഭാവികമായാണ് കഥാന്തരീക്ഷം സംവിധായകൻ ഒരുക്കിയത്, അനാവശ്യ സംഭാഷണങ്ങൾ ഒന്നും തന്നെ ചിത്രത്തിൽ കാണാൻ സാധിക്കില്ല. പുതുമുഖ നായിക ശരണ്യ ആർ. നായർ പാർട്ട് ടൈം ഹോം നഴ്‌സായാണ് ചിത്രത്തിൽ വേഷമിടുന്നത്. ആദ്യ രംഗം മുതൽ തന്റെ റോൾ ഭംഗിയായി താരം അവതരിപ്പിച്ചിട്ടുണ്ട്.

സുഷിൻ ശ്യാമിന്റെ സംഗീതം ചിത്രത്തിന് നല്ലൊരു സിനിമ അനുഭവം സമ്മാനിക്കുന്ന കാര്യത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് ബോറടിപ്പിക്കാതെ രീതിയുള്ള എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. ക്ലൈമാക്സ് ഭാഗങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന കാര്യത്തിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. എന്തുകൊണ്ടും മലയാള സിനിമയിൽ അധികമാരും പരീക്ഷിക്കാത്ത വ്യത്യസ്ത നിറഞ്ഞ ഒരു ടോവിനോ ചിത്രമാണ് ‘മറഡോണ’.

webdesk

Recent Posts

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

11 hours ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

11 hours ago

‘വെണ്ണിലാ കന്യകേ’; ‘പവി കെയര്‍ ടേക്കറി’ലെ വീഡിയോ സോംഗ്

മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത പവി കെയര്‍…

12 hours ago

ജനപ്രിയ എന്റർടൈനർ; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…

2 days ago

ഇത് ജനപ്രിയ നായകന്റെ വരവ്; ‘പവി കെയർ ടേക്കർ’ ഇന്ന് മുതൽ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന പവി കെയർ ടേക്കർ ഇന്ന് മുതൽ തീയേറ്ററുകളിലേക്ക്. മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ…

3 days ago

ഷറഫുദ്ദീൻ ചിത്രം ‘ദി പെറ്റ് ഡിക്ടറ്റീവ്’ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു !

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി പെറ്റ് ഡിക്ടറ്റീവ്'. തൃക്കാക്കര…

3 days ago

This website uses cookies.