ആരാധകരുടെ സ്നേഹം കണ്ടില്ലെന്നു നടിക്കാതെ അവരെ തന്നോടൊപ്പം തന്നെ നിർത്തുന്ന ഒരു നടനാണ് ചിയാൻ വിക്രം. സിനിമാ നടന്റെ യാതൊരു മേലങ്കിയും ഇല്ലാതെ സാധാരണക്കാരെ തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ അദ്ദേഹം സഹായിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ആരാധകർക്ക് എന്നും പ്രിയപ്പെട്ടവനാണ് വിക്രം. വിക്രം തന്റെ ആരാധകനൊപ്പം ഓട്ടോയിൽ സഞ്ചരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ ഓട്ടോ മുഴുവൻ താരത്തിന്റെ ഫോട്ടോകൾ പതിപ്പിച്ചാണ് ആരാധകൻ വിക്രമിനെ സ്വീകരിച്ചത്.
ഓട്ടോയുമായി വിക്രമിനെ കാണാനെത്തിയ ആരാധകൻ തനിക്ക് ചെറുപ്പം മുതലേ വിക്രമിനെ വളരെ ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. ഇത് കണ്ട് അത്ഭുതപ്പെട്ട വിക്രം തിരിച്ചും ഒരു സർപ്രൈസ് നൽകി. അതേ ഓട്ടോയിൽ തന്നെ തന്റെ പുതിയ ചിത്രമായ ‘സാമി 2’ വിന്റെ ലൊക്കേഷനിലേക്ക് പോകുകയും അവിടെ വെച്ച് തന്റെ സെൽഫി പകർത്തിയുമാണ് വിക്രം തന്റെ കടുത്ത ആരാധകനായ ഓട്ടോഡ്രൈവർക്ക് സർപ്രൈസ് നൽകിയത്. മുൻപ് ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിൽ തന്നെ കാണാനെത്തിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റിയപ്പോൾ അവരെ മാറ്റിനിർത്തി ആരാധകനോടൊപ്പം വിക്രം ഫോട്ടോ എടുത്ത വീഡിയോയും ചർച്ചയായിരുന്നു.
ചിയാൻ വിക്രമിന്റെ ഹിറ്റ് ചിത്രമായ ‘സാമി’യുടെ രണ്ടാം ഭാഗമാണ് ‘സാമി 2’. ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് രണ്ടാമത്തെ പതിപ്പും സംവിധാനം ചെയ്യുന്നത്. 2003 ൽ പുറത്തിറങ്ങിയ സാമിയിൽ പൊലീസ് ഓഫിസറുടെ വേഷമായിരുന്നു വിക്രമിന്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബോബി സിൻഹയാണ് ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത്
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.