[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിവിനോടൊപ്പം മോഹൻലാലും; ‘കായംകുളം കൊച്ചുണ്ണി’യിൽ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ് വ്യക്തമാക്കുന്നു

തന്റെ പുതിയ ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’യില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്ന വാർത്ത നിവിൻ പോളി പുറത്തുവിട്ടതോടെ ആരാധകർ ആവേശത്തിലാണ്. എന്നാൽ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇപ്പോൾ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ എത്തുകയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചു. മോഹൻലാലിനോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. ഈ വേഷത്തിനായി മറ്റാരെയും തങ്ങള്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല എന്നും ഈ കഥാപാത്രം സ്വീകരിച്ചതിന് മോഹന്‍ലാലിനോട് നന്ദി പറയുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ബോബി സഞ്ജയ് ടീം തിരക്കഥ എഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും. കൊച്ചുണ്ണിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും പ്രണയവുമെല്ലാം ഈ സിനിമയിലുണ്ടാകും. കഥാപാത്രത്തിന് വേണ്ടി രൂപത്തില്‍ വലിയ മാറ്റം വരുത്തിയാണ് നിവിന്‍ പോളി എത്തുന്നത്. കൂടാതെ സിനിമയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി കളരി പയറ്റും കുതിര സവാരി തുടങ്ങിയ കായികാഭ്യാസങ്ങളും താരം പഠിച്ചിരുന്നു. പുതു തലമുറയില്‍ ഏത് റോളിലേക്കും ശരീരഭാഷ വഴങ്ങുന്ന നടനായതുകൊണ്ടാണ് നിവിന്‍ പോളിയെ കൊച്ചുണ്ണിയാക്കാൻ തീരുമാനിച്ചതെന്ന് സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ‘കായംകുളം കൊച്ചുണ്ണി’ നിര്‍മ്മിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.