ലോകം മുഴുവൻ സൂപ്പർ ഹിറ്റായി തീർന്ന ഗാനമാണ് ദളപതി വിജയ നായകനായ ബീസ്റ്റിലെ അറബിക് കുത്തു എന്ന ഗാനം. റിലീസ് ചെയ്ത നിമിഷം മുതൽ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ഗാനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. 250 മില്യൺ വ്യൂസ് ആണ് യൂട്യൂബിൽ നിന്ന് ഈ ഗാനത്തിന്റെ ലിറിക് വീഡിയോ നേടിയത്. അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്തു ഒരുക്കിയ ഈ ഗാനം അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ് പാടിയത്. അനിരുദ്ധ് തന്നെ സംഗീത സംവിധാനവും നിർവഹിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് തമിഴ് യുവ സൂപ്പർ താരം ശിവകാർത്തികേയൻ ആണ്. ഇപ്പോഴിതാ ഈ ഗാനത്തിന്റെ ബോളിവുഡ് വേർഷനും പുറത്തു വന്നിരിക്കുകയാണ്.
ഇതിന്റെ ഹിന്ദി വേർഷൻ പാടിയിരിക്കുന്നതും അനിരുദ്ധ് രവിചന്ദറും ജോണിത ഗാന്ധിയും ചേർന്നാണ്. രകീബ് ആലം ആണ് ഹിന്ദി വേര്ഷന് വേണ്ടി വരികൾ എഴുതിയിരിക്കുന്നത്. തമിഴ് വേർഷൻ പോലെ ഹിന്ദി വേർഷനും സൂപ്പർ ഹിറ്റായി കഴിഞ്ഞു. സൺ മറാത്തി യൂട്യൂബ് ചാനലിൽ ആണ് ഈ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിച്ചത്. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ബീസ്റ്റിൽ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും വേഷമിട്ടിരിക്കുന്നു. ഇതിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപ് പുറത്തു വരികയും സൂപ്പർ ട്രെൻഡിങ് ആവുകയും ചെയ്തിരുന്നു. ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി ബീസ്റ്റ് എത്തുന്നത്.
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
This website uses cookies.