[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇതുവരെ കണ്ടത് ആട് ജീവിതത്തിലെ ലുക്ക് അല്ല; വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരൻ..!

മലയാള സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ആട് ജീവിതം. ബെന്യാമിൻ രചിച്ച പ്രശസ്തമായ നോവൽ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ഈ ചിത്രത്തിലെ നായകനായി എത്തുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്. ഇതിനു വേണ്ടി വലിയ രീതിയിലാണ് പൃഥ്വിരാജ് ശരീര ഭാരം കുറച്ചതു. ഇതിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ മെലിഞ്ഞ ലുക്ക് എന്ന് പറഞ്ഞു ഒട്ടേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ അതൊന്നുമല്ല ഈ ചിത്രത്തിലെ ശരിക്കുമുള്ള ലുക്ക് എന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തുന്നത്. ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി തന്റെ ശരീരത്ത പീഡിപ്പിക്കുകയായിരുന്നെന്നും, ഇനി അത് പോലുള്ള സിനിമ കമ്മിറ്റ് ചെയ്യില്ലെന്നും പൃഥ്വിരാജ് പറയുന്നു. വെറ്റൈി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് പൃഥ്വിരാജ് ഇത് തുറന്നു പറയുന്നത്.

വാസ്തവത്തില്‍ ആടുജീവിതത്തിന് വേണ്ടി രൂപമാറ്റം നടത്തിയ അവസ്ഥയിലെ ലുക്ക് ആരും കണ്ടിട്ടില്ല എന്നും, അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ, സ്റ്റില്‍സോ, ഒന്നും പുറത്ത് വിട്ടിട്ടില്ല എന്നും പൃഥ്വിരാജ് പറയുന്നു. ആടുജീവിതത്തിന് ശേഷം ജോര്‍ദാനില്‍ നിന്ന് തിരിച്ച് വന്നപ്പോള്‍ താൻ ഏറ്റവും മെലിഞ്ഞിരിക്കുന്ന അവസ്ഥ ആയിരുന്നു എന്നും, ഷൂട്ടിംഗ് മുടങ്ങി അവിടെ കുടുങ്ങി പോയ ശേഷം, ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള ഒരു അവസ്ഥയാണ് നിങ്ങള്‍ കണ്ടത് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. സിനിമ കാണുമ്പോള്‍ ആണ് അതിന്റെ തീവ്രത പ്രേക്ഷകന് മനസ്സിലാവൂ എന്നും പൃഥ്വിരാജ് സുകുമാരൻ കൂട്ടിച്ചേർത്തു. എ ആർ റഹ്മാൻ ആണ് ആടുജീവിതത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്. ഇപ്പോൾ വീണ്ടും ആട് ജീവിതം ഷൂട്ട് ചെയ്യാൻ പോയ പൃഥ്വിരാജ് ഇനി ചിത്രം തീർത്തിട്ട് ജൂണിൽ ആണ് തിരിച്ചെത്തു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.