മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം ഏപ്രിൽ 28 നു ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ ഇതിന്റെ ആദ്യ ടീസർ എന്ന് വരുമെന്നുള്ള പ്രഖ്യാപനം വന്നിരിക്കുകയാണ്. ഏപ്രിൽ ആറിന് വൈകുന്നേരം അഞ്ചു മണിക്കാണ് ഇതിന്റെ ആദ്യ ടീസർ വരിക, സൈനയുടെ യൂട്യൂബ് ചാനലിൽ കൂടിയാണ് ഈ ടീസർ വരിക. എസ് എൻ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ, മറ്റു പോസ്റ്ററുകൾ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തു വരാൻ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമാണ് സിബിഐ 5, ദി ബ്രെയിൻ.
വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രം സംവിധായകൻ കെ മധുവും സ്വർഗ്ഗചിത്ര അപ്പച്ചനും ചേർന്നാണ് നിർമ്മിക്കുന്നത്. അഖിൽ ജോർജ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ്, ഇതിനു സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് എന്നിവരാണ്. മമ്മൂട്ടിക്കൊപ്പം രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ എന്നിവരാണ് ഇതിലെ മറ്റു വേഷങ്ങൾ ചെയ്യുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.