തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നന്ദമുറി ബാലകൃഷ്ണ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് അഖണ്ഡ. ഈ ചിത്രത്തിൻറെ ടൈറ്റിൽ ടീസർ ഇന്ന് റീലീസ് ചെയ്തു. ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന അഖണ്ഡയുടെ ടൈറ്റിൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. വ്യത്യസ്ത ഗെറ്റപ്പിൽ, രൗദ്ര ഭാവത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ബാലകൃഷ്ണ എന്ന ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ടീസറിന്റെ ഹൈലൈറ്റ്. ഒരു ശിവയോഗിയുടെ ഗെറ്റപ്പിലാണ് ബാലകൃഷ്ണ ഈ ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആക്ഷനൊപ്പം ബാലയ്യയുടെ മാസ്സ് ഡയലോഗും ഈ ടീസറിൽ ഉണ്ട്. ഏതായാലും തെലുങ്കു സിനിമയിൽ പുതിയ ബോക്‌സ് ഓഫിസ് റെക്കോർഡുകൾ സ്ഥാപിക്കും ബാലകൃഷ്ണയുടെ അഖണ്ഡ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്
പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകനായ ബോയപ്പട്ടി ശ്രീനുവാണ്. തമൻ എസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ടീസറിലെ പശ്ചാത്തല സംഗീതം ഇപ്പോൾ തന്നെ ആരാധകരെ കോരിത്തരിപ്പിച്ചു കഴിഞ്ഞു. ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവിന്ദർ റെഡ്ഢിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാം പ്രസാദ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത് എ എസ് പ്രകാശ് ആണ്. നന്ദമുറി ബാലകൃഷ്ണയുടെ 106 ആം ചിത്രമാണ് അഖണ്ഡ. ബോയപ്പട്ടി ശ്രീനു ഒരുക്കുന്ന മൂന്നാമത്തെ ബാലകൃഷ്ണ ചിത്രമെന്ന പ്രത്യേകതയും അഖണ്ഡക്ക് ഉണ്ട്. ഇതിനു മുൻപ് ഇവർ രണ്ടു പേരും ഒന്നിച്ചത്, സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് വേണ്ടിയാണ്. വിനയ വിധേയ രാമ എന്ന രാം ചരൻ ചിത്രമായിരുന്നു ബോയപ്പട്ടി ശ്രീനുവിന്റെ തൊട്ടു മുൻപത്തെ റീലീസ്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.