[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജീവിക്കാൻ വേണ്ടിയാണ്, വേദനിപ്പിക്കരുത് പരിധി വേണം; കൈലാഷിനെതിരെ ട്രോൾ ആക്രമണം

കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടൻ കൈലാഷിനെതിരെ വ്യാപകമായ സൈബർ ആക്രമണം ആണ് നടക്കുന്നത്. തുടക്കത്തിൽ ട്രോളുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട അധിക്ഷേപങ്ങൾ പിന്നീട് അതിര് കടക്കുകയായിരുന്നു. അപ്പണ്ണി ശരത് നായകനാകുന്ന പുതിയ ചിത്രമാണ് ‘മിഷൻ സി’ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി കൈലേഷ് എത്തുന്നുണ്ട്. കമാൻഡോ ഓഫീസറായി അഭിനയിക്കുന്ന താരത്തിന് ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ ക്യാരക്ടർ പോസ്റ്റർ കൈലാഷിനു നേരെയുള്ള സൈബർ ആക്രമണത്തിന് കാരണമാവുകയായിരുന്നു. താരത്തിന്റെ മുൻപുള്ള പരാജയ ചിത്രങ്ങളുടെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ട്രോളുകൾ. എന്നാൽ ഇപ്പോഴിതാ ട്രോളുകൾ അതിരുകടക്കുന്നു എന്ന ആരോപണവുയി ‘മിഷൻ സി’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനോദ് ഗുരുവായൂർ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പ്രതികരണം അദ്ദേഹം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലൂടെയാണ് അറിയിച്ചത്. ട്രോളന്മാർക്ക് ഒരു മറുപടി എന്നവണ്ണം വിനോദ് ഗുരുവായൂർ പറഞ്ഞ വാക്കുകൾ ഇങ്ങനെ:,

“കഴിഞ്ഞ ദിവസം മിഷൻ സി എന്ന ചിത്രത്തിലെ പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ടായി. കൈലാഷിന്റെ ഫോട്ടോ ആണ് അതിൽ ഉണ്ടായിരുന്നത്. വിഷമത്തോടെ തന്നെ പറയട്ടെ വളരെ മോശമായി ഒരു നടനെ ചിത്രീകരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ആ നടനെതിരെ ഇത്രയും ആക്രമണം എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല. കാരണം ഒരു സാധാരണ കുടുംബത്തിൽ നിന്നും വളർന്ന് അധ്വാനിച്ച് ചാൻസ് ചോദിച്ച് സംവിധായകരുടെയും പുറകെ നടന്ന് ഈ നിലയിൽ എത്തിയ താരമാണ് കൈലാഷ്.ചിലപ്പോൾ എല്ലാ സിനിമകളും വലിയ സംവിധായകർക്കൊപ്പം അഭിനയിക്കാൻ സാധിച്ചന്ന് വരില്ല. സംവിധായകൻ നിർദ്ദേശിക്കുന്നത് അനുസരിച്ചായിരിക്കും പലപ്പോഴും അഭിനയിക്കേണ്ടി വരിക. കഥാപാത്രങ്ങൾക്കനുസരിച്ച് അഭിനയിക്കേണ്ടിയും വരാം. പക്ഷേ ഇന്നും സംവിധായകർ അദ്ദേഹത്തെ വിളിക്കുകയും സിനിമകൾ കൊടുക്കുകയും ചെയ്യുന്നത് എന്തെങ്കിലും ഒരു കഴിവില്ലാതെ ആയിരിക്കില്ല. കഴിവില്ല എന്ന് പറഞ്ഞ് ഒരാളെ മാറ്റി നിർത്തിയാൽ അയാളെ ഒരു സംവിധായകൻ വിളിക്കില്ല.

ഇത് സംഘടിത ആക്രമണമാണ്. അയാളുടെ കരിയർ തന്നെ തകർക്കുന്ന സ്ഥിതിയിലുള്ള സൈബർ  ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മിഷൻ സി എന്ന സിനിമയിൽ അദ്ദേഹം നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്. സിനിമ പുറത്തിറങ്ങുമ്പോൾ നിങ്ങൾക്ക് അത് മനസിലാകും. ഇപ്പോൾ സിനിമയിലെ പോലും മോശമായി ചിത്രീകരിക്കുകയാണ്. എന്നോ ഒരു റോള് ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ഇങ്ങനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. എന്റെ സിനിമയിൽ ശരത് അപ്പാനിയാണ് നായകൻ. സിനിമയിൽ പ്രധാനറോളാണ് തന്റേതെന്ന മനസിലാക്കി സാമ്പത്തികം പോലും നോക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷ്. ട്രോളുകൾ നമുക്ക് ആവശ്യമാണ്. പക്ഷേ പരിധി വിടുമ്പോൾ അത് സങ്കടകരമാകും.

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

2 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

2 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

2 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

2 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

5 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.