[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആക്ഷനൊപ്പം ബാലയ്യയുടെ മാസ്സ് ഡയലോഗും; ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ ഇതാ

തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നന്ദമുറി ബാലകൃഷ്ണ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് അഖണ്ഡ. ഈ ചിത്രത്തിൻറെ ടൈറ്റിൽ ടീസർ ഇന്ന് റീലീസ് ചെയ്തു. ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന അഖണ്ഡയുടെ ടൈറ്റിൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. വ്യത്യസ്ത ഗെറ്റപ്പിൽ, രൗദ്ര ഭാവത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ബാലകൃഷ്ണ എന്ന ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ടീസറിന്റെ ഹൈലൈറ്റ്. ഒരു ശിവയോഗിയുടെ ഗെറ്റപ്പിലാണ് ബാലകൃഷ്ണ ഈ ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആക്ഷനൊപ്പം ബാലയ്യയുടെ മാസ്സ് ഡയലോഗും ഈ ടീസറിൽ ഉണ്ട്. ഏതായാലും തെലുങ്കു സിനിമയിൽ പുതിയ ബോക്‌സ് ഓഫിസ് റെക്കോർഡുകൾ സ്ഥാപിക്കും ബാലകൃഷ്ണയുടെ അഖണ്ഡ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്

പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകനായ ബോയപ്പട്ടി ശ്രീനുവാണ്. തമൻ എസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ടീസറിലെ പശ്ചാത്തല സംഗീതം ഇപ്പോൾ തന്നെ ആരാധകരെ കോരിത്തരിപ്പിച്ചു കഴിഞ്ഞു. ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവിന്ദർ റെഡ്ഢിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാം പ്രസാദ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്  എ എസ് പ്രകാശ് ആണ്. നന്ദമുറി ബാലകൃഷ്ണയുടെ 106 ആം ചിത്രമാണ് അഖണ്ഡ. ബോയപ്പട്ടി ശ്രീനു ഒരുക്കുന്ന മൂന്നാമത്തെ ബാലകൃഷ്ണ ചിത്രമെന്ന പ്രത്യേകതയും അഖണ്ഡക്ക് ഉണ്ട്. ഇതിനു മുൻപ് ഇവർ രണ്ടു പേരും ഒന്നിച്ചത്, സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് വേണ്ടിയാണ്. വിനയ വിധേയ രാമ എന്ന രാം ചരൻ ചിത്രമായിരുന്നു ബോയപ്പട്ടി ശ്രീനുവിന്റെ തൊട്ടു മുൻപത്തെ റീലീസ്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 weeks ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 weeks ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

4 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

4 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 month ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

1 month ago

This website uses cookies.