[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വരാൻ പോകുന്ന ബോക്സ് ഓഫീസ് കൊടുങ്കാറ്റിന്റെ രണഭേരി മുഴക്കി ആറാട്ട് ടീസർ.

മലയാള സിനിമയിലെ സകമലമാന ബോക്സ് ഓഫീസ് റെക്കോർഡുകളും കാലാകാലങ്ങളായി കൈവശം വെച്ചിരിക്കുന്ന സൂപ്പർ താരമാണ് മോഹൻലാൽ. മാസ്സ് അവതാരത്തിലും, കോമഡി ചെയ്‌തും, കുടുംബ ചിത്രവുമായി വന്നുമൊക്കെ മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച ഒരേയൊരു താരവും മോഹൻലാൽ ആണ്. കേരളത്തിൽ മോഹൻലാലിന്റെ മാസ്സ് കഥാപാത്രങ്ങൾക്ക് ലഭിക്കുന്നത് പോലെയൊരു വരവേൽപ്പും കാത്തിരിപ്പും അതോടൊപ്പം മികച്ച അഭിപ്രായം നേടിയാൽ ആ ചിത്രം നേടുന്ന വിജയവും സമാനതകളില്ലാത്തതാണ് എന്നത് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അത്തരമൊരു മെഗാ മാസ്സ് കഥാപാത്രവുമായി മോഹൻലാൽ കാലങ്ങൾക്കു ശേഷമെത്തുന്ന ചിത്രമാണ് ആറാട്ട്.

മോഹൻലാലിൻറെ ഒരു വൺ മാൻ ഷോ പോലെ ഉത്സവത്തിമിർപ്പുമായി എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്തു. മോളിവുഡ് ബോക്സ് ഓഫീസിൽ ആഞ്ഞു വീശാൻ പോകുന്ന ഒരു കൊടുങ്കാറ്റിന്റെ സൂചന തന്നെയാണ് ഈ ടീസർ നമ്മുക്ക് തരുന്നത്. മോഹൻലാലിന്റെ മാസ്സ് ഡയലോഗും കിടിലൻ ആക്ഷൻ രംഗങ്ങളും ഈ ടീസറിനെ ഉയർത്തിയത് വേറെ ലെവെലിലേക്കാണ്. മോഹൻലാൽ മാസിന്റെ ഒരു പ്രകമ്പനം തന്നെ സൃഷ്ഠിക്കുന്ന ഈ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ രണഭേരി മുഴക്കി കഴിഞ്ഞു. ആരാധകരും സിനിമാ പ്രേമികളും ഒരേ ആവേശത്തോടെ സ്വീകരിക്കുന്ന ഈ ടീസറിലൂടെ അണിയറ പ്രവർത്തകർ നമ്മുക്ക് തരുന്നതും ഒരു മോഹൻലാൽ ആഘോഷമാണ്.

പുലി മുരുകൻ എന്ന മോഹൻലാൽ – വൈശാഖ് ഇൻഡസ്ട്രി ഹിറ്റ് ചിത്രം രചിച്ച, ഉദയ കൃഷ്ണ തിരക്കഥയൊരുക്കി, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം ഓണം റിലീസ് ആയാണ് ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്. ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം സംഗീത മാന്ത്രികൻ എ ആർ റഹ്മാനും അഭിനയിക്കുന്നുണ്ട്. ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രാഹുൽ രാജ്, കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥ്, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് എന്നിവരാണ്. ഹിപ്പോ പ്രൈം, മൂവി പേ മീഡിയ, ആർ ഡി ഇല്ല്യൂമിനേഷൻ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

18 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.