മലയാളത്തിന്റെ മാനസ താരം, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഒരിക്കൽ കൂടി മാസ്സ് അവതാരത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഈ വിഷു ദിനം സോഷ്യൽ മീഡിയ മോഹൻലാൽ ആഘോഷത്തിൽ ആറാടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഉദയ കൃഷ്ണ രചിച്ചു, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന മാസ്സ് ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്തു മിനിറ്റുകൾ കൊണ്ട് തന്നെ മലയാള സിനിമയിലെ ടീസർ റെക്കോർഡുകൾ ഓരോന്നായി കടപുഴക്കുകയാണ് ഈ ടീസർ. മോഹൻലാൽ മീശ പിരിച്ചു, മുണ്ടു മടക്കി കുത്തിയാൽ മലയാളികൾക്ക് അതെന്നും ഉത്സവമാണ്. ഒരിക്കൽ കൂടി ആ ഉത്സവമാണ് ആറാട്ട് ടീസർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. മീശയും പിരിച്ചു, സ്റ്റൈലായി മുണ്ടും മടക്കി കുത്തി കിടിലൻ ഡയലോഗുമായി മോഹൻലാൽ എത്തിയ ഈ ടീസറിൽ അദ്ദേഹത്തിന്റെ മെഗാ മാസ്സ് സംഘട്ടന രംഗങ്ങളുമുണ്ട്. ആരാധകരേയും സിനിമാ പ്രേമികളേയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന ഈ ടീസർ ഇപ്പോൾ കൊടുങ്കാറ്റു പോലെയാണ് സോഷ്യൽ മീഡിയയിൽ വീശി പിടിക്കുന്നത്.
മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ യൂട്യൂബ് കമന്റുകൾ നേടിയ ടീസർ എന്ന റെക്കോർഡ് ഇതിനോടകം നേടിയ ആറാട്ട് ടീസർ, ഏറ്റവും വേഗത്തിൽ മൂന്നു ലക്ഷം യൂട്യൂബ് വ്യൂസ് നേടുന്ന ടീസർ കൂടിയായി മാറി. ഇരുപത്തിനാലു മണിക്കൂർ കഴിയുമ്പോഴേക്കും ഈ ടീസർ, മലയാള സിനിമയിലെ എല്ലാ യൂട്യൂബ് റെക്കോർഡുകളും മടികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന മാസ്സ് കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിന്റെ മുഴുവൻ പേര് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ്. വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഈ ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന രാഹുൽ രാജ് ഈ ടീസറിന് വേണ്ടി ഒരുക്കിയ കിടിലൻ പശ്ചാത്തല സംഗീതം ഇപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.