പ്രശസ്ത ബോളിവുഡ് താരം രാജ്‌കുമാർ റാവുവും ഭൂമി പട്നേക്കറും നായകനും നായികയുമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബധായി ദോ. സ്വവർഗാനുരാഗം പ്രമേയമായി വരുന്ന ഈ പുതിയ ചിത്രം ഹർഷവർദ്ധൻ കുൽക്കർണിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നതു. ഫെബ്രുവരി പതിനൊന്നിന് ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. സീമ പഹ്വ, ഷീബ ചദ്ദ, ലവ്ലീൻ മിശ്ര, നിതേശ് പാണ്ഡെ, ശശി ഭൂഷൺ, ദീപക് അറോറ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചാണ് കഥ പറയുന്നത് എന്ന് ഇതിന്റെ ട്രൈലെർ നമുക്ക് കാണിച്ചു തരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ രാജ്കുമാർ എത്തുന്ന ചിത്രത്തിൽ പി.ടി ടീച്ചറായാണ് ഭൂമി അഭിനയിച്ചിരിക്കുന്നത്.
അക്ഷത് ഗിൽഡിയാൽ, സുമൻ അധികാരി, ഹർഷവർദ്ധൻ കുൽക്കർണി എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം വിനീത് ജെയ്ൻ ആണ് നിർമ്മിച്ചിരിക്കുന്നത്. സ്വവർഗാനുരാഗം പ്രമേയമായി ഒരുക്കുന്ന ആദ്യത്തെ ബോളിവുഡ് ചിത്രമല്ല ഇത്. നേരത്തെ ആയുഷ്മാൻ ഖുറാനെ നായകനായി എത്തിയ ശുഭ് മംഗൾ സ്യാദ സാവധാൻ എന്ന ചിത്രം സ്വവർഗാനുരാഗികളായ കഥാപാത്രങ്ങളുടെ കഥയാണ് പറഞ്ഞത്. ആ ചിത്രവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. അതിൽ ആണുങ്ങൾക്കിടയിലെ സ്വവര്ഗാനുരാഗമാണ് വിഷയം ആയതു എങ്കിൽ ബദായി ദോ എന്ന ഈ പുതിയ ചിത്രത്തിൽ ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും ഇടയിലെ സ്വവര്ഗാനുരാഗത്തിന്റെ കഥയാണ് പറയുന്നത്. ഏതായാലും ഇതിന്റെ ട്രൈലെർ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരുടെ ഇടയിൽ ഉണ്ടാക്കിയിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.