നവാഗതനായ കമൽ കെ എം സംവിധാനം ചെയ്‌ത പട എന്ന ചിത്രം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു മലയാള ചിത്രമാണ്. ഷൂട്ടിംഗ് കഴിഞ്ഞിട്ട് ഏറെ ആയെങ്കിലും കോവിഡ് പ്രതിസന്ധി മൂലം റിലീസ് നീണ്ടു പോയ ഒരു ചിത്രമാണ് പട. ഇപ്പോഴിതാ ഈ ചിത്രം എപ്പോൾ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. അടുത്ത മാസമാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത് എന്നാണ് ഇതിന്റെ നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, പ്രകാശ് രാജ്, കനി കുസൃതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു സോഷ്യൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് നേരത്തെ പുറത്തു വന്ന ഇതിന്റെ ടീസർ നമ്മളോട് പറയുന്നത്. ഇ ഫോർ എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് എന്ന് പറയാം.
ദിലീഷ് പോത്തന്‍, സലിം കുമാര്‍, ജഗദീഷ്, ടി.ജി.രവി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, സജിത മഠത്തിൽ, ബിറ്റോ ഡേവിസ്, വി കെ ശ്രീരാമൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഷാൻ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നതു വിഷ്ണു വിജയനാണ്. പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ സമീർ താഹിറാണ് ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതു. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ കമൽ കെ എം തന്നെയാണ്.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്‌ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.