[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സ്വവർഗാനുരാഗം പ്രമേയമാക്കി ഒരു ചിത്രം കൂടി; രാജ്കുമാറും ഭൂമിയും ഒന്നിക്കുന്ന ബധായി ദോ ട്രെയ്‌ലർ കാണാം..!

പ്രശസ്ത ബോളിവുഡ് താരം രാജ്‌കുമാർ റാവുവും ഭൂമി പട്നേക്കറും നായകനും നായികയുമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബധായി ദോ. സ്വവർഗാനുരാഗം പ്രമേയമായി വരുന്ന ഈ പുതിയ ചിത്രം ഹർഷവർദ്ധൻ കുൽക്കർണിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നതു. ഫെബ്രുവരി പതിനൊന്നിന് ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. സീമ പഹ്വ, ഷീബ ചദ്ദ, ലവ്ലീൻ മിശ്ര, നിതേശ് പാണ്ഡെ, ശശി ഭൂഷൺ, ദീപക് അറോറ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചാണ് കഥ പറയുന്നത് എന്ന് ഇതിന്റെ ട്രൈലെർ നമുക്ക് കാണിച്ചു തരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ രാജ്കുമാർ എത്തുന്ന ചിത്രത്തിൽ പി.ടി ടീച്ചറായാണ് ഭൂമി അഭിനയിച്ചിരിക്കുന്നത്.

അക്ഷത് ഗിൽഡിയാൽ, സുമൻ അധികാരി, ഹർഷവർദ്ധൻ കുൽക്കർണി എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം വിനീത് ജെയ്ൻ ആണ് നിർമ്മിച്ചിരിക്കുന്നത്. സ്വവർഗാനുരാഗം പ്രമേയമായി ഒരുക്കുന്ന ആദ്യത്തെ ബോളിവുഡ് ചിത്രമല്ല ഇത്. നേരത്തെ ആയുഷ്മാൻ ഖുറാനെ നായകനായി എത്തിയ ശുഭ് മംഗൾ സ്യാദ സാവധാൻ എന്ന ചിത്രം സ്വവർഗാനുരാഗികളായ കഥാപാത്രങ്ങളുടെ കഥയാണ് പറഞ്ഞത്. ആ ചിത്രവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. അതിൽ ആണുങ്ങൾക്കിടയിലെ സ്വവര്ഗാനുരാഗമാണ് വിഷയം ആയതു എങ്കിൽ ബദായി ദോ എന്ന ഈ പുതിയ ചിത്രത്തിൽ ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും ഇടയിലെ സ്വവര്ഗാനുരാഗത്തിന്റെ കഥയാണ് പറയുന്നത്. ഏതായാലും ഇതിന്റെ ട്രൈലെർ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരുടെ ഇടയിൽ ഉണ്ടാക്കിയിരിക്കുന്നത്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

11 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

2 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.