[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വീണ്ടും മലയാളത്തിൽ നിന്നൊരു പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റ്; ബ്രോ ഡാഡിക്കു കയ്യടിയുമായി അന്യ ഭാഷാ പ്രേക്ഷകരും..!

കഴിഞ്ഞ വർഷം ജനുവരിയിൽ ആണ് മോഹൻലാലിൻറെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസ് ആയ ദൃശ്യം 2 റിലീസ് ചെയ്തത്. ആമസോൺ പ്രൈം റിലീസ് ആയെത്തിയ ഈ ജീത്തു ജോസഫ് ചിത്രം പാൻ ഇന്ത്യൻ ലെവലിൽ മാത്രമല്ല, ആഗോള തലത്തിൽ വരെ സൂപ്പർ ഹിറ്റായി മാറി. ഇപ്പോഴിതാ ഈ വർഷം മോഹൻലാലിന്റെ ആദ്യ റിലീസ് ആയി എത്തിയതും ഒരു നേരിട്ടുള്ള ഒടിടി റിലീസ് ആണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ബ്രോ ഡാഡി എന്ന പൃഥ്വിരാജ് സുകുമാരൻ ചിത്രമാണത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമല്ല, കേരളത്തിന് പുറത്തു നിന്നും ഒട്ടേറെ മികച്ച അഭിപ്രായങ്ങൾ ആണ് ഈ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു കംപ്ലീറ്റ് ഫാമിലി കോമഡി ചിത്രമായി ഒരുക്കിയ ബ്രോ ഡാഡി ഈ അടുത്തിടെ കണ്ടതിൽ ഏറ്റവും നല്ല കോമഡി ചിത്രമാണ് എന്നും മോഹൻലാൽ, ലാലു അലക്സ് എന്നിവർ നടത്തിയ പ്രകടനം അതിഗംഭീരമാണ് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഈ ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക് ചെയ്യണം എന്നും തമിഴ്, തെലുങ്കു, ഹിന്ദി പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്. അതിനു സാധ്യത ഉള്ള ഒരു കഥയാണ് ബ്രോ ഡാഡി പറയുന്നത് എന്നും അവർ കൂട്ടിച്ചേർക്കുന്നു. കോവിഡ് കാലത്തു, ഡാർക്ക് ചിത്രങ്ങളും ത്രില്ലറുകളും കണ്ടു മടുത്തു ഇരിക്കുന്ന പ്രേക്ഷകർക്ക് ഒരു ആശ്വാസമാണ് ബ്രോ ഡാഡി നൽകുന്നത് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഡിസ്‌നി ഹോട്ട് സ്റ്റാർ എന്ന പ്ലാറ്റ്‌ഫോമിന് അവരുടെ ആദ്യത്തെ മലയാളം സൂപ്പർ ഹിറ്റ് ആണ് ബ്രോ ഡാഡിയിലൂടെ ലഭിച്ചിരിക്കുന്നത് എന്നും പറയാം. ഇതിപ്പോൾ പാൻ ഇന്ത്യൻ ലെവലിൽ ആണ് ഈ ചിത്രം അഭിനന്ദിക്കപ്പെടുന്നത്. സ്ട്രീം ചെയ്തു ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തന്നെ അത്രമാത്രം പോസിറ്റീവ് ആയ അഭിപ്രായങ്ങൾ ആണ് ഓൾ ഇന്ത്യ ലെവലിൽ ഈ ചിത്രം നേടുന്നത്. ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡിയും സൂപ്പർ ഹിറ്റാക്കിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.