ആസിഫ് അലി നായകനാകുന്ന വിജയ് സൂപ്പറും എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി.ബൈ സൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ഐശ്വര്യ ലക്ഷമി നായികയാവുന്ന ചിത്രത്തിൽ ദേവൻ, സിദിഖ്, അജു വർഗീസ്, കെ പി എ സി ലളിത ,രഞ്ജി പണിക്കർ, ബാലു വർഗീസ്, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരും അഭിനയിക്കുന്നത്. ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും.
ന്യൂസൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിൽ നിർമ്മിക്കുന്ന ചിത്രം ഫാമിലി എന്റെർടെയനർ ആയിരിക്കും. റെൻഡീവ് ഛായാഗ്രഹണം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് രതീഷ് രാജാണ്, ജിസ് ജോയുടെ വരികൾക്ക് പ്രിൻസ് ജോർജാണ് സംഗീതം ഒരുക്കുന്നത്.
പുതുവർഷത്തിന്റെ ആദ്യം തന്നെ റിലീസ് ചെയ്യുന്ന ചിത്രത്തിനൊപ്പം അന്യഭാഷാചിത്രങ്ങളും റിലിസിനായ് തയ്യാറാവുന്നുണ്ട്. സൂപ്പർസ്റ്റാർ രജനികാന്ത് നായകനാവുന്ന കാർത്തിക് സുബ്ബുരാജ് ചിത്രം പേട്ടയും,അജിത്ത് കുമാർ ശിവ കൂട്ടുകെട്ടിൽ ഇറങ്ങുന്ന വിശ്വാസവും പൊങ്കൽ റിലീസായ് ജനുവരി 10ന് തിയറ്ററുകളിൽ എത്തും.മലയാളത്തിലെ യുവതാരങ്ങളായ നിവിൻ പോളിയുടെ മിഖായേലും, പ്രണവ് മോഹൻലാൽ നായകനാവുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടും ജനുവരിയിൽ തന്നെ റിലിസ് ചെയ്യുന്ന ചിത്രങ്ങളാണ്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.