[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വിജയം തുടരാൻ സൂപ്പർ സ്റ്റാർ; വമ്പൻ പ്രതീക്ഷകൾക്കിടയിൽ പേട്ട എത്തുന്നു..!

ബോക്സ് ഓഫീസിലെ തന്റെ വിജയം തുടരാൻ എത്തുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. പാ രഞ്ജിത് ഒരുക്കിയ കാലാ , ഷങ്കർ ചിത്രം എന്തിരൻ 2 എന്നിവക്ക് ശേഷം തന്റെ തുടർച്ചയായ മൂന്നാം വിജയം തേടി സൂപ്പർ സ്റ്റാർ എത്തുന്നത് കാർത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ട എന്ന മാസ്സ് ആക്ഷൻ  ചിത്രവുമായാണ്. പൊങ്കൽ റിലീസ് ആയി ഈ വരുന്ന ജനുവരി പത്തിന് പേട്ട ലോകം മുഴുവൻ റിലീസ് ചെയ്യും. ഇതിലെ ഗാനങ്ങളും ഇതിന്റെ ട്രെയ്‌ലറും വമ്പൻ പ്രതീക്ഷയാണ് പ്രേക്ഷകരിൽ ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം വമ്പൻ താര നിരയും കാർത്തിക് സുബ്ബരാജ് എന്ന പ്രതിഭാധനനായ സംവിധായകന്റെ സാന്നിധ്യവും ഈ ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെയും സിനിമാ പ്രേമികളുടെയും പ്രതീക്ഷകൾ ആകാശത്തിൽ എത്തിക്കുന്നു. പൃഥ്വിരാജിനൊപ്പം പ്രമുഖ മലയാള സിനിമ നിർമ്മാണ കമ്പനിയായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിം ചേർന്നാണ് ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത്.

മക്കൾ സെൽവൻ വിജയ് സേതുപതി, ബോളിവുഡ് താരം നവാസുദ്ധീന് സിദ്ദിഖി, പ്രശസ്ത തമിഴ് നടന്മാരായ ബോബി സിംഹ, ശശി കുമാർ, ഒപ്പം നായികമാരായി സിമ്രാൻ, തൃഷ എന്നിങ്ങനെ നീളുന്നു പേട്ടയിലെ വമ്പൻ താര നിര. കാർത്തിക് സുബ്ബരാജ് തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. പേട്ട മ്യൂസിക് ആൽബം ഓൾ ഇന്ത്യ റേഡിയോ ചാർട്ടിൽ ഇടം പിടിക്കുന്ന ആദ്യ തമിഴ് മ്യൂസിക് ആൽബം ആയി മാറിയിരുന്നു. തിരു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് വിവേക് ഹർഷനും ഇതിനു സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നത് പീറ്റർ ഹെയ്‌നും ആണ്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.