[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TeasersVideos

പൊട്ടിച്ചിരി ഉണര്‍ത്തുന്ന പുതിയ ടീസറുമായി വിജയ്‌ സൂപ്പറും പൗർണമിയും ..

ആസിഫ് അലി നായകനാകുന്ന വിജയ് സൂപ്പറും  എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി.ബൈ സൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ഐശ്വര്യ ലക്ഷമി നായികയാവുന്ന ചിത്രത്തിൽ ദേവൻ, സിദിഖ്, അജു വർഗീസ്, കെ പി എ സി ലളിത ,രഞ്ജി പണിക്കർ, ബാലു വർഗീസ്, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരും അഭിനയിക്കുന്നത്. ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും.

ന്യൂസൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിൽ  നിർമ്മിക്കുന്ന ചിത്രം ഫാമിലി എന്റെർടെയനർ ആയിരിക്കും. റെൻഡീവ് ഛായാഗ്രഹണം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് രതീഷ് രാജാണ്, ജിസ് ജോയുടെ വരികൾക്ക് പ്രിൻസ് ജോർജാണ് സംഗീതം ഒരുക്കുന്നത്.

പുതുവർഷത്തിന്റെ ആദ്യം തന്നെ റിലീസ് ചെയ്യുന്ന ചിത്രത്തിനൊപ്പം അന്യഭാഷാചിത്രങ്ങളും റിലിസിനായ് തയ്യാറാവുന്നുണ്ട്. സൂപ്പർസ്റ്റാർ രജനികാന്ത് നായകനാവുന്ന കാർത്തിക് സുബ്ബുരാജ് ചിത്രം പേട്ടയും,അജിത്ത് കുമാർ ശിവ കൂട്ടുകെട്ടിൽ ഇറങ്ങുന്ന വിശ്വാസവും പൊങ്കൽ റിലീസായ് ജനുവരി 10ന് തിയറ്ററുകളിൽ എത്തും.മലയാളത്തിലെ യുവതാരങ്ങളായ നിവിൻ പോളിയുടെ മിഖായേലും, പ്രണവ് മോഹൻലാൽ നായകനാവുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടും ജനുവരിയിൽ തന്നെ റിലിസ് ചെയ്യുന്ന ചിത്രങ്ങളാണ്.

webdesk

Recent Posts

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

1 hour ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

4 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

4 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

4 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

6 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

7 days ago

This website uses cookies.