[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ദുൽഖർ സൽമാനും ഗൗതം മേനോനും ആദ്യമായി ഒന്നിക്കുന്നു..!!

ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ റിലീസിനിനു ഒരുങ്ങുകയാണ്. അടുത്ത മാസം പതിനാലിന് റിലീസ് ചെയ്യാൻ പാകത്തിന് ആണ് ഈ ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നത് എന്നാണ് സൂചന. നവാഗതനായ ഡെസിങ്‌ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ റിതു വർമ്മ ആണ് നായികാ വേഷത്തിൽ എത്തുന്നത്. പെല്ലി ചൂപ്പുല് എന്ന തെലുങ്കു ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് റിതു വർമ്മ. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് ഈ ചിത്രത്തിലെ ഒരു നിർണ്ണായക വേഷം അവതരിപ്പിച്ചു കൊണ്ട് പ്രശസ്ത സൗത്ത് ഇന്ത്യൻ ഡയറക്ടർ ആയ ഗൗതം വാസുദേവ് മേനോനും എത്തുന്നു എന്നതാണ്.

ചിത്രത്തിന്റെ കഥയിൽ നിർണ്ണായക പ്രാധാന്യം ഉള്ള വേഷമാണ് അദ്ദേഹം ചെയ്യുന്നത് എന്നും ചിത്രത്തിലുടനീളം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകും എന്നുമാണ് നമ്മുക്ക് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഇതിനും മുൻപും ഏതാനും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഗൗതം മേനോൻ ആദ്യമായാണ് ദുൽഖർ സൽമാന് ഒപ്പം ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. അത് കൊണ്ട് തന്നെ ഇവരെ ഓൺസ്‌ക്രീനിൽ ഒരുമിച്ചു കാണാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. സിദ്ധാർഥ് എന്ന ഒരു യുവാവിനെയാണ് ദുൽകർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പോപ്പുലർ  മ്യൂസിക് ബാൻഡ് മസാല കഫേ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദുൽഖർ സൽമാൻ ഒരു ഗാനവും ആലപിക്കുന്നുണ്ട്. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത ടെലിവിഷൻ അവതാരകനായ രക്ഷൻ, അഹത്തിയാൻ എന്നിവരും അഭിനയിക്കുന്നുണ്ട്. 

webdesk

Recent Posts

ടർബോ മോഡ് ഓൺ; നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു; ടർബോ ജോസ് വരുന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം…

1 day ago

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ നീക്കത്തിൽ പരാതിക്കാരന് തിരിച്ചടി. നടപടിക്ക് കോടതി സ്റ്റേ

"മഞ്ഞുമ്മൽ ബോയ്സ്" നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ…

1 day ago

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

7 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

7 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

1 week ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

1 week ago

This website uses cookies.