[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇത് പോലുള്ള സിനിമകൾ ഒരാൾക്ക് മാത്രമേ ചെയ്യാൻ സാധിക്കു; യാത്ര ട്രൈലെർ കണ്ടു വിസ്മയിച്ചു ദുൽഖർ..!

ഇന്നലെയാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ യാത്ര എന്ന തെലുങ്ക് സിനിമയുടെ ട്രൈലെർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ ഗംഭീര അഭിപ്രായം ആണ് ഈ ട്രൈലെർ നേടിയെടുക്കുന്നത്. തെലുങ്കു സിനിമാ പ്രേമികളും വൈ എസ് ആർ ആരാധകരുമെല്ലാം ഗംഭീര പ്രശംസയാണ് ഈ ട്രെയിലറിനും മമ്മൂട്ടിക്കും നൽകുന്നത്. ഈ ട്രൈലെർ ഷെയർ ചെയ്തു കൊണ്ട് മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽഖർ സൽമാൻ പറഞ്ഞ വാചകം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ ചെയ്യാൻ ഒരാൾക്ക് മാത്രമേ സാധിക്കു എന്നാണ് ദുൽഖർ പറയുന്നത്. തന്റെ അച്ഛൻ ആണെങ്കിലും ഒരു ആരാധകൻ എന്ന നിലയിൽ ആണ് താൻ അദ്ദേഹത്തെ ഏറ്റവും കൂടുതൽ നോക്കി കാണുന്നത് എന്ന സൂചനയും ദുൽഖർ തരുന്നു.

മഹി വി രാഘവ് സംവിധാനം ചെയ്ത ഈ ചിത്രം  അന്തരിച്ചു പോയ മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രമാണ്. വരുന്ന ഫെബ്രുവരി ഏഴിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത് എന്നാണ് സൂചന. വിജയ് ചില്ലയും ശശിദേവി റെഡ്ഢിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.  മമ്മൂട്ടിയോടൊപ്പം ഈ ചിത്രത്തിൽ സുഹാസിനി, ജഗപതി ബാബു, അനസൂയ, പോസാനി കൃഷ്ണ മുരളി, റാവു രമേശ്, സച്ചിൻ ഖാഡെക്കാർ, വിനോദ് കുമാർ, ജീവ എന്നിവരും അഭിനയിക്കുന്നുണ്ട്.  കെ കൃഷ്ണ കുമാർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിൽ ബാഹുബലിയിൽ അഭിനയിച്ച ആശ്രിത എന്ന പ്രശസ്ത നടിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.