[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ആലപ്പാടിനായി കൈ കോർത്ത് സിനിമാ താരങ്ങളും; പൃഥ്‌വിരാജിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു..!

ആലപ്പാടിനെ രക്ഷിക്കാൻ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും നടക്കുന്ന പോരാട്ടത്തിൽ അണിചേർന്നു മലയാള സിനിമാ താരങ്ങളും മുന്നോട്ടു വരികയാണ് ഇപ്പോൾ. സേവ് ആലപ്പാട് കാമ്പയിനിന്റെ ഭാഗമായി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇട്ട ഫേസ്ബുക് പോസ്റ്റും ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കയാണ്. കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന അശാസ്ത്രീയമായ കരിമണൽ ഖനനം മൂലം ഈ സ്ഥലം തന്നെ കേരളത്തിന്റെ ഭൂപടത്തിൽ നിന്ന് ഇപ്പോൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ദിവസം യുവ താരങ്ങളായ സണ്ണി വെയ്‌നും അതുപോലെ ടോവിനോ തോമസും രംഗത്ത് വന്നിരുന്നു.

കടൽ കരയെ വിഴുങ്ങി തുടങ്ങിയതോടെ ഈ പ്രശ്‌നത്തിന്റെ തീവ്രത മനസ്സായിലാക്കിയ ജനങ്ങൾ ശ്കതമായ പ്രക്ഷോഭത്തിനാണ് തയ്യാറെടുക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ ചർച്ചയായി ഇത് മാറിയതോടെ ജനങ്ങൾക്കു വേണ്ടിയുള്ള നടപടി അധികൃതർ സ്വീകരിക്കും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ. ചവറ ശങ്കരമംഗലത്തു പ്രവർത്തിക്കുന്ന ഇന്ത്യൻ റെയർ എർത് ലിമിറ്റഡ് എന്ന സ്ഥാപനം ആണ്  വർഷങ്ങൾ ആയി ഇവിടെ കരിമണൽ ഖനനം നടത്തുന്നത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി  താലൂക്കിൽ ആണ് ആലപ്പാട് സ്ഥിതി ചെയ്യുന്നത്. ഒരു ഫേസ്ബുക് പോസ്റ്റ് കൊണ്ടോ ക്യാമ്പയിൽ കൊണ്ടോ എത്രത്തോളം  മാറ്റം ഉണ്ടാക്കാൻ കഴിയും എന്ന കാര്യത്തിൽ ഉറപ്പൊന്നും ഇല്ലെങ്കിലും ഈ വിഷയം വേണ്ട വിധത്തിൽ തന്നെ കൈകാര്യ ചെയ്യപ്പെടും എന്ന പ്രതീക്ഷയോടെ ലക്ഷകണക്കിന് ആളുകളോടൊപ്പം താനും ആലപ്പാടിനായി അണിചേരുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ജാതിക്കും മതത്തിനും എല്ലാം അപ്പുറത്തു ഏറ്റവും പ്രാധാന്യം  കൊടുക്കേണ്ട വിഷയം ഇതാണെന്നും പൃഥ്വിരാജ് സൂചിപ്പിക്കുന്നുണ്ട്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.