വിജയ് സൂപ്പറും പൗര്ണമിയും എന്ന ആസിഫ് അലി- ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ നാലാമത്തെ ടീസർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. ഈ ചിത്രത്തിന്റെ മുൻ ടീസറുകൾക്കും ഗാനങ്ങൾക്കും ട്രെയിലറിനും എല്ലാം ലഭിച്ചത് പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും സ്വീകരണവും ആണ് ഈ പുതിയ ടീസറിനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജിസ് ജോയ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ മൂന്നാം ചിത്രം ആണ്. ഈ മൂന്നു ചിത്രങ്ങളിലും ആസിഫ് അലി ആണ് നായകൻ ആയി എത്തിയത് എന്നതും ഇവരുടെ കൂട്ടുകെട്ടിനെ പ്രതീക്ഷയുള്ളതാക്കുന്നു. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം ഈ വരുന്ന വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യും.
https://youtu.be/gJv_Yf4OucI
ജിസ് ജോയ് തന്നെ ഗാനങ്ങൾ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് പ്രിൻസ് ജോർജ് ആണ്. ഒപ്പം എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിന് വേണ്ടി ഗംഭീരമായ ഗാനങ്ങൾ ഒരുക്കിയ ടീം ഫോർ മ്യൂസിക്സ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട് . ഈ ചിത്രത്തിന് വേണ്ടി റെനഡിവേ ഒരുക്കിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്. ബാലു വർഗീസ്, അജു വർഗീസ്, ജോസഫ് അന്നക്കുട്ടി, രഞ്ജി പണിക്കർ, സിദ്ദിഖ്, ശാന്തി കൃഷ്ണ, ദേവൻ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…
ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…
This website uses cookies.